ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയ ‘ദി കേരള സ്റ്റോറി’ക്ക് ശേഷം സംവിധായകന് സുദീപ്തോ സെന്‍ പുതിയ സിനിമ പ്രഖ്യാപിച്ചു. സഹാറ ഇന്ത്യ പരിവാര്‍ സ്ഥാപകനും വ്യവസായിയുമായ സുബ്രതാ റോയിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘സഹാറശ്രീ’ എന്ന ചിത്രമാണ് ഇദ്ദേഹം ഒരുക്കുന്നത്. ചിത്രം പെന്‍ സ്റ്റുഡിയോ നിര്‍മ്മിക്കും എആര്‍ റഹ്മാനാണ് സംഗീതം. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. ജൂണ്‍ 10-ന് സുബ്രത റോയിയുടെ 75-ാത്തെ ജന്മദിനത്തിലാണ് നിര്‍മ്മാതാക്കളായ സന്ദീപ് സിംഗ്, ഡോ. ജയന്തിലാല്‍ ഗഡ എന്നിവര്‍ ചിത്രം പ്രഖ്യാപിച്ചത്. വളരെ ചെറിയ നിലയില്‍ നിന്നും ഇന്ത്യയിലെ അറിയപ്പെടുന്ന കമ്പനിയായി സഹാറ മാറിയതും. അതിനുണ്ടായ തിരിച്ചടികളും എല്ലാം ചിത്രത്തിലുണ്ടാകും എന്നാണ് സൂചന. ഇന്ത്യന്‍ സിനിമയിലെ ഒരു സൂപ്പര്‍താരം തന്നെ സുബ്രത റോയിയെ അവതരിപ്പിക്കും എന്നാണ് വിവരം. എ ആര് റഹ്മാന് സംഗീതവും ഗുല്‍സാറിന്റെ വരികളും ഒരുക്കുന്നു. ഋഷി വിര്‍മാണി, സുദീപ്തോ സെന്‍, സന്ദീപ് സിംഗ് എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രം തിയറ്ററുകളിലെത്തും, മഹാരാഷ്ട്ര, ഉത്തര്‍പര്‍ദേശ്, ഡല്‍ഹി, ബിഹാര്‍, കൊല്‍ക്കത്ത, ലണ്ടന്‍ എന്നിവിടങ്ങളില്‍ വിപുലമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും.
‘ദി കേരള സ്റ്റോറി’ക്ക് ശേഷം എത്തുന്നു ‘സഹാറശ്രീ’
