Posted inബിസിനസ്സ്

റുപേ ഫോറെക്സ് പ്രീപെയ്ഡ് കാര്‍ഡുകള്‍ക്ക് അനുമതി

വിദേശത്തെ പണമിടപാടുകള്‍ എളുപ്പമാക്കുന്നതിന് റുപേ ഫോറെക്സ് പ്രീപെയ്ഡ് കാര്‍ഡുകള്‍ക്ക് അനുമതി നല്‍കി ആര്‍.ബി.ഐ. ഇന്ത്യയിലെ ബാങ്കുകള്‍ വഴി റുപേ ഫോറെക്സ് കാര്‍ഡ് ലഭ്യമാക്കും. വിദേശ രാജ്യങ്ങളിലെ എ.ടി.എമ്മുകള്‍, പി.ഒ.എസ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവയ്ക്ക് റുപേ ഫോറെക്സ് കാര്‍ഡ് ഉപയോഗിക്കാനാകും.റുപേ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ് എന്നിവ വിദേശ രാജ്യങ്ങളിലും ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.ആഗോളതലത്തില്‍ റുപേ കാര്‍ഡുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കാനും ഇടപാടുകള്‍ എളുപ്പത്തിലാക്കാനുമാണ് നടപടി. വിദേശ പങ്കാളികളുമായുള്ള ഉഭയകക്ഷി കരാറുകളിലൂടെയും അന്താരാഷ്ട്ര കാര്‍ഡുകളുമായുള്ള സഹകരണം […]

Posted inടെക്നോളജി

സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡിട്ട് ഓപ്പണ്‍ എഐ

സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ച് ഓപ്പണ്‍ എഐ. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, പ്രതിമാസം 100 കോടി ആളുകളാണ് ഓപ്പണ്‍എഐയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നത്. ഇതോടെ, ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മികച്ച 50 വെബ്‌സൈറ്റുകളുടെ പട്ടികയില്‍ ഓപ്പണ്‍എഐയും ഇടം നേടി. യുഎസ് ആസ്ഥാനമായ വെസഡിജിറ്റലാണ്ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. സൈറ്റ് ട്രാഫിക് അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഓപ്പണ്‍എഐയുടെ വെബ്‌സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളില്‍ 52.21 ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. 2022-ന്റെ അവസാനത്തോടെയാണ് ഓപ്പണ്‍എഐ വികസിപ്പിച്ചെടുത്ത ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്ക് സ്വീകാര്യത […]

Posted inവിനോദം

അക്ഷയ് കുമാര്‍ ചിത്രം ഒഎംജി 2 ഓഗസ്റ്റ് 11 ന്

അക്ഷയ് കുമാര്‍ നായകനാവുന്ന അടുത്ത ചിത്രം ഒഎംജി 2 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്ന ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഓഗസ്റ്റ് 11 ആണ് റിലീസ് തീയതി. ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ‘ഒഎംജി- ഓ മൈ ഗോഡി’ന്റെ രണ്ടാം ഭാഗമാണ് പുതിയ ചിത്രം. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. […]

Posted inവിനോദം

മഞ്ജു വാര്യര്‍ ചിത്രം ‘ആയിഷ’ ഒ.ടി.ടിയില്‍ 

  മഞ്ജു വാര്യര്‍ ചിത്രം ‘ആയിഷ’ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ജനുവരി 20ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണിത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഇപ്പോള്‍ ഒ.ടി.ടിയില്‍ എത്തിയിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് സിനിമ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം ബിഗ് ബജറ്റില്‍ ആയിരുന്നു ഒരുക്കിയത്. എന്നാല്‍ സിനിമ പ്രേക്ഷകരെ സ്വാധീനിച്ചില്ല. ആദ്യ ആഴ്ച തന്നെ ചിത്രം തിയേറ്ററുകളില്‍ നിന്നും […]

Posted inഓട്ടോമോട്ടീവ്

പ്രീമിയം എംപിവിയുമായി മാരുതി സുസുക്കി

പ്രീമിയം എംപിവിയുമായി മാരുതി സുസുക്കി എത്തുന്നു. ജൂലൈ 5ന് പുതിയ വാഹനത്തിന്റെ ആദ്യ പ്രദര്‍ശനം നടത്തുമെന്നാണ് മാരുതി സുസുക്കി അറിയിക്കുന്നത്. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തി ടൊയോട്ടയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന വാഹനം നെക്‌സ വഴിയാണ് വില്‍പനയ്‌ക്കെത്തുന്നത്. ടൊയോട്ടയുടെ ബെഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിര്‍മിക്കുന്നത്. മാരുതി നിരയിലെ ഏറ്റവും വില കൂടിയ മോഡലും ഇതായിരിക്കും. ഇന്നോവയുടെ പുതിയ മോഡല്‍ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും മാരുതിയുടെ മോഡലില്‍ ഏറെ മാറ്റങ്ങളുണ്ടാകും. ഹണികോമ്പ് ഫിനിഷിലുള്ള പുതിയ ഗ്രില്‍, ഗ്രാന്‍ഡ് വിറ്റാരയ്ക്ക് സമാനമായി ഹെഡ്ലാംപുകളെ […]

Posted inപുസ്തകങ്ങൾ

കെ.പി.കേശവമേനോന്‍ പേരക്കുട്ടിയുടെ ഓര്‍മ്മകള്‍

ഈ പുസ്തകത്തിന്റെ മിക്ക ഭാഗവും ‘അറിയപ്പെടാത്ത കേശവമേനോനെ’യാണ് ചിത്രീകരിക്കുന്നത്. പൊതുരംഗത്തുള്ള നേതാവല്ല, കുടുംബത്തിലുള്ള വ്യക്തിയാണ് ഇവിടത്തെ കഥാനായകന്‍. അത് എഴുതാന്‍ എന്തുകൊണ്ടും അര്‍ഹയാണ്, അദ്ദേഹത്തിന്റെ നിഴലുപോലെ ഏറെക്കാലം ജീവിച്ച ഗ്രന്ഥകാരി നളിനി ദാമോദരന്‍… കേശവമേനോന്റെ കഴിഞ്ഞകാലം എന്നു പേരായ ആത്മകഥ പ്രശസ്തമാണ്. അദ്ദേഹത്തെപ്പറ്റി പുസ്തകങ്ങളും ലേഖനങ്ങളും പലതുണ്ട്. അവയില്‍നിന്നെല്ലാം ഈ ഗ്രന്ഥത്തിനുള്ള പ്രധാന വ്യത്യാസം ഇത് സ്വന്തത്തില്‍പ്പെട്ട ഒരാളുടെ നോട്ടപ്പാടിലുള്ള കഥനമാണ് എന്നതാണ്. -എം.എന്‍. കാരശ്ശേരി. കെ.പി. കേശവമേനോന്‍ എന്ന മഹദ്വ്യക്തിയെ വ്യത്യസ്തമായി അടയാളപ്പെടുത്തുന്ന ജീവചരിത്രം. ‘കെ.പി.കേശവമേനോന്‍ […]

Posted inആരോഗ്യം

ചില ഭക്ഷണങ്ങളോടൊപ്പം പപ്പായ കഴിക്കരുത്!

പപ്പായ തികച്ചും ഒരു ആരോഗ്യഭക്ഷണമാണ്. വൈറ്റമിന്‍ എ, സി, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവയാല്‍ സമ്പന്നം. എന്നാല്‍ മറ്റ് ചില ഭക്ഷണങ്ങളോടൊപ്പം പപ്പായ കഴിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ചില ഭക്ഷണങ്ങളുടെ, പ്രത്യേകിച്ച് പ്രോട്ടീന്റെ ദഹനത്തെ തടസ്സപ്പെടുത്തുന്ന ചില എന്‍സൈമുകള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിനു കാരണം. പഴുത്ത പപ്പായയോടൊപ്പം പച്ചപപ്പായ കഴിക്കരുത്. ഇത് വയറുവേദനയും ദഹനക്കേടും ഉണ്ടാക്കും. പപ്പായയോടൊപ്പം കുക്കുമ്പര്‍ അഥവാ സാലഡ് വെള്ളരി കഴിക്കുന്നത്, വയറു വീര്‍ക്കല്‍, വായുക്ഷോഭം, വയറുവേദന, അതിസാരം എന്നിവയ്ക്കു കാരണമാകും. മുന്തിരിങ്ങ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിക്കൊമ്പന്‍റെ ഭീഷണി നീങ്ങിയതോടെ വിലക്ക് പിൻവലിച്ചു

അരിക്കൊമ്പൻ ജനവാസമേഖലകളിൽ ഇറങ്ങിയ സമയത്ത് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് തേനി, മേഘമല വന്യജീവി സങ്കേതത്തിൽ പിൻവലിച്ചു.കഴിഞ്ഞ ഒരു മാസമായി വിലക്ക് തുടരുകയായിരുന്നു. അരിക്കൊമ്പന്‍റെ ഭീഷണി നീങ്ങിയതോടെ തമിഴ്നാട് വനം വകുപ്പാണ് വിലക്ക് പിൻവലിച്ചത്. അതേസമയം ഇന്നലെ രാത്രി മുതൽ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായെന്നും ഉൾവനത്തിലേക്ക് കയറിയത് കൊണ്ടാകാം സിഗ്നൽ നഷ്ടമായതെന്നും വിലയിരുത്തുന്നു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  റോഡ് ക്യാമറ വേട്ട തുടങ്ങി നാലു ദിവസം പിന്നിട്ടിട്ടും മോട്ടോര്‍ വാഹന ലംഘനത്തിനു നോട്ടീസ് അയക്കാനായത് മൂവായിരത്തോളം പേര്‍ക്കു മാത്രം. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങള്‍ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്‍ മൂലമാണു നോട്ടീസ് അയക്കാനാകാത്തത്. പ്രശ്‌നപരിഹാരത്തിനായി ഗതാഗതമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കു സാധ്യത. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. വിമാനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റോഡ് സുരക്ഷയ്ക്ക് ജനങ്ങളുടെ പിന്തുണയാണ് ഏറ്റവും പ്രധാനമെന്ന് നിതിൻ ഗഡ്‍കരി

റോഡപകടങ്ങളുടെയും അതുമൂലമുള്ള മരണങ്ങളുടെയും കാര്യത്തിൽ മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ഗഡ്കരി.റോഡ് അവസ്ഥ മെച്ചപ്പെടുത്തി, വാഹന നിർമ്മാതാക്കൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി, കർശനമായ ട്രാഫിക് നിയമങ്ങൾ ഏർപ്പെടുത്തി, എന്നിരുന്നാലും, റോഡപകടങ്ങളുടെ എണ്ണവും അതുമൂലമുള്ള മരണനിരക്കും ഇപ്പോഴും ഭയാനകമായ നിരക്കിലാണ്. 2024ന് മുമ്പ് റോഡപകടങ്ങൾ 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യമാണ് സർക്കാരിന് പക്ഷെ നിരവധി പോരായ്‍മകൾ കാരണം അത് സാധ്യമല്ലെന്നും നിതിൻ ഗഡ്‍കരി പറയുന്നു.