അരിക്കൊമ്പൻ ജനവാസമേഖലകളിൽ ഇറങ്ങിയ സമയത്ത് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് തേനി, മേഘമല വന്യജീവി സങ്കേതത്തിൽ പിൻവലിച്ചു.കഴിഞ്ഞ ഒരു മാസമായി വിലക്ക് തുടരുകയായിരുന്നു. അരിക്കൊമ്പന്റെ ഭീഷണി നീങ്ങിയതോടെ തമിഴ്നാട് വനം വകുപ്പാണ് വിലക്ക് പിൻവലിച്ചത്. അതേസമയം ഇന്നലെ രാത്രി മുതൽ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായെന്നും ഉൾവനത്തിലേക്ക് കയറിയത് കൊണ്ടാകാം സിഗ്നൽ നഷ്ടമായതെന്നും വിലയിരുത്തുന്നു.
അരിക്കൊമ്പന്റെ ഭീഷണി നീങ്ങിയതോടെ വിലക്ക് പിൻവലിച്ചു
