ബില്ലുകളിൽ തീരുമാനം വൈകിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. മുഖ്യമന്ത്രി തന്നെ സർവകലാശാല ചാൻസലർ ആകണം എന്നാണ് സർക്കാർ നിലപാട്. ഗവർണർ കാരണം ബിരുദദാന ചടങ്ങ് പോലും മുടങ്ങി എന്നും സ്റ്റാലിൻ പറയുന്നു. ഇതേ തുടർന്ന് നിയമ വിദഗ്ധരുടെ അഭിപ്രായം തേടി ഗവർണർക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സ്റ്റാലിൻ.
ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിൻ
