യോഗ നല്ലൊരു വ്യായാമമാണ്. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായ വ്യായാമം. ഇന്ത്യന്‍ വ്യായാമമയ യോഗ ഇന്നു ലോകമെങ്ങും പ്രചാരം നേടിയിട്ടുണ്ട്. മൂല്യവര്‍ദ്ധിതമാക്കാന്‍ യോഗയില്‍ മദ്യമൊഴിക്കുന്ന ഒരു വിശേഷമിതാ. ‘ബിയര്‍ യോഗ’. ബിയര്‍ കുടിച്ചുകൊണ്ടു യോഗ ചെയ്യുന്ന അഭ്യാസം. ഡെന്മാര്ക്കിലെ കോപ്പന്‍ഹേഗന്‍ തുറമുഖത്താണ് ടിന് ബിയറുമായി യോഗ ചെയ്തത്. യോഗ പരിശീലകയായ ആനി ലണ്ടിന്റെ നേതൃത്വത്തില്‍ നടന്ന ബിയര്‍ യോഗയില്‍ നൂറിലേറെ പേരാണു പങ്കെടുത്തത്. ”അടിസ്ഥാന യോഗയിലെ വ്യായാമ മുറകളില്‍ മാറ്റമില്ലെന്ന് ആനി ലണ്ട് പറയുന്നു. എന്നാല്‍ പങ്കെടുക്കുന്നവര്‍ക്കു കൂടുതല്‍ ആനന്ദമുണ്ടാകാനും നല്ല അനുഭവം ലഭിക്കാനും ഒരു വാല്യൂ അഡിഷന്. ഒരു ടിന് ബിയര്‍ കൈയില്‍ വയ്ക്കുന്നതും ഇടയ്ക്കു വല്ലപ്പോഴും അതു നുണയുകയും ചെയ്യുന്നതു രസകരമാണെന്ന് ആനി ലണ്ട് പറഞ്ഞു. ബിയര്‍ യോഗയുടെ വീഡിയോ എഎഫ്പിയാണു പുറത്തുവിട്ടത്. ട്വിറ്ററില്‍ ഈ വീഡിയോ തരംഗമായി. യോഗയെ ആവഹേളിക്കുന്ന അഭ്യാസമെന്ന് വിമര്‍ശനവും ഉയര്‍ന്നു. ഒഴിഞ്ഞ വയറുമായാണു യോഗ ചെയ്യേണ്ടത്. ഭക്ഷണം കഴിച്ച് മൂന്നു മണിക്കൂറോ വെള്ളം കുടിച്ച് അരമണിക്കൂറോ കഴിഞ്ഞേ യോഗ ചെയ്യാവൂവെന്നാണു ശാസ്ത്രം. എന്തായാലും ബിയര്‍ യോഗ മൂല്യവര്ദ്ധിതമല്ല, മൂല്യചുതിയാണ്.
ബിയര്‍ യോഗ
