വിദ്യ നല്കിയ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് വ്യക്തമായ സാഹചര്യത്തിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത കെ വിദ്യക്കെതിരെ കാസര്‍കോട് കരിന്തളം ഗവണ്മെന്റ് കോളേജ് പൊലീസില്‍ പരാതി നല്‍കും.സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ കരിന്തളം ഗവ. കോളേജ് അധികൃതര്‍ ഇന്നലെ കത്ത് നല്‍കിയിരുന്നു. ഇതേ തുടർന്ന് വിദ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കാമെന്ന് കോളേജ് അധികൃതർ തീരുമാനിക്കുകയായിരുന്നു.
പൊലീസില്‍ പരാതി നല്‍കുമെന്ന് കരിന്തളം കോളേജ്
