Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ ഫോണിൽ ഗുരുതര കണ്ടെത്തലുമായി എജി

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് കണക്ഷൻ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ ജൂണ്‍ അഞ്ചിനാണ് കേരളത്തിന് സമര്‍പ്പിച്ചത്. എന്നാൽ കെ ഫോണിൽ ഗുരുതര കണ്ടെത്തലുമായി എജി. മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥ കെ ഫോൺ ലംഘിച്ചെന്നാണ് പ്രധാന കണ്ടെത്തൽ. കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയിൽ നിന്നാണ് എത്തിച്ചതെന്നും റിപ്പോർട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതികരണതിൽ ഉറച്ചു നിൽക്കുന്നുവെന്ന് പികെ ശ്രീമതി ടീച്ചർ

ഫേസ്ബുക്ക് പോസ്റ്റിലുള്ള പ്രതികരണതിൽ ഉറച്ചു നിൽക്കുന്നുവെന്ന് പികെ ശ്രീമതി ടീച്ചർ എന്നാലും എന്റെ വിദ്യേ നീ ഇത്തരത്തിലുള്ള കുടുക്കിൽ പെട്ടല്ലോ എന്നാണ് ഉദ്ദേശിച്ചതെന്നും,വ്യാജ രേഖ ആര് ഉണ്ടാക്കിയാലും തെറ്റാണെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. അതോടൊപ്പം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിൽ വിദ്യ കാസർകോട്ടെ കരിന്തളം കോളേജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും കൊച്ചി പൊലീസ് പരിശോധിക്കും. സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ കൂടി പരിശോധിക്കേണ്ട സാഹചര്യത്തിൽ കേസ് അഗളി പൊലീസിന് ഉടൻ കൈമാറില്ല എന്നാണ് സൂചന.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു

ന്യൂയോർക്കിൽ ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം മറ്റന്നാൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിനായി കേരളത്തിൽ നിന്നും യാത്ര തിരിച്ച മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി കെ.എൻ.ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ എന്നിവരുമുണ്ട്. 15, 16, തീയതികളിൽ ക്യൂബയും മുഖ്യമന്ത്രി സന്ദർശിക്കും. വിദേശ യാത്ര ധൂർത്തെന്ന പ്രതിപക്ഷ വിമർശനം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 8

◾ബിജെപി നേതാവും എംപിയുമായ ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളില്‍ ഈ മാസം 15 നകം കുറ്റപത്രം സമര്‍പ്പിക്കും. സ്പോര്‍ട്സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ ഗുസ്തി താരങ്ങളുമായി നടത്തിയ ആറു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് ഇങ്ങനെ ഉറപ്പു നല്‍കിയത്. താരങ്ങള്‍ക്കെതിരായ കേസുകളും പിന്‍വലിക്കും. ഇതോടെ സമരം നിര്‍ത്തിവച്ചതായി ഗുസ്തി താരങ്ങള്‍ അറിയിച്ചു. ◾സ്‌കൂളുകളുടെ പ്രവൃത്തിദിനം 210 ദിവസമാക്കി വര്‍ധിപ്പിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രവൃത്തിദിനം 205 ദിവസമാക്കി കുറച്ചു. മധ്യവേനലവധി ഏപ്രില്‍ ആറു മുതലാകുമെന്ന പ്രഖ്യാപനവും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗതനിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ്

എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗതനിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെ 39,449 നിയമലംഘനങ്ങളാണ് എഐ ക്യാമറയിൽ കുടുങ്ങിയത്. ഇന്നലെ ഇത് 49,317 ആയിരുന്നു നിയമലംഘനം. 9868 കേസുകളാണ് കുറഞ്ഞത്. ഇന്ന് 7390 നിയമലംഘനം റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ. 601 നിയമലംഘനമുള്ള വയനാടാണ് ഏറ്റവും കുറവ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഐപിഎസ് തലപ്പത്ത് മാറ്റം

ഐപിഎസ് തലപ്പത്ത് അഴിച്ചു പണി. പൊലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിന് മാറ്റം. സൈബർ ഓപ്പറേഷന്റെ ചുമതല നൽകി. പാലക്കാട്  എസ് പി മായ വിശ്വനാഥാകും പൊലീസ് ആസ്ഥാനത്തെ പുതിയ എഐജി. വയനാട് എസ്പി ആനന്ദിനെ പാലക്കാട് എസ് പിയാക്കി. പദം സിംഗിനാണ് വയനാടിന്റെ ചുമതല. ഷൗക്കത്തലിയെ ആൻറി ടെററിസ്റ്റ് സ്ക്വാഡിൽ നിന്നും ക്രൈംബ്രാഞ്ചിലേക്കും മാറ്റി.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ബിജെപി നേതാവും എംപിയുമായ ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളില്‍ നടപടി ഉണ്ടാകുമെന്ന് സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ ഗുസ്തി താരങ്ങള്‍ക്ക് ഉറപ്പു നല്‍കി. ഗുസ്തി താരങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഈ മാസം 15 നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ഇതോടെ താരങ്ങള്‍ സമരം താല്‍കാലികമായി നിര്‍ത്തിവച്ചു. താരങ്ങള്‍ക്കെതിരായ കേസുകളും പിന്‍വലിക്കും. സ്‌കൂളുകളുടെ പ്രവൃത്തി ദിവസം 210 ആയി വര്‍ധിപ്പിച്ച വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം തിരുത്തി 205 ദിവസമാക്കി. മധ്യവേനലവധി ഏപ്രില്‍ ആറു […]

Posted inബിസിനസ്സ്

ആദിത്യ ബിര്‍ള ഗ്രൂപ്പ് ബ്രാന്‍ഡഡ് ആഭരണ മേഖലയിലേക്കും

രാജ്യത്തെ പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ ആദിത്യ ബിര്‍ള ഗ്രൂപ്പ് ബ്രാന്‍ഡഡ് ആഭരണ മേഖലയിലേക്കും കടക്കുന്നു. ഇതിനായി 5,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഗ്രൂപ്പ് പുതുതായി പ്രവേശനം നടത്തുന്ന മൂന്നാമത്തെ ബിസനസാണിത്. പെയ്ന്റ് ബിസനസ്, ഗൃഹനിര്‍മാണ സാമഗ്രികള്‍ക്കുള്ള ബി ടു ബി ഇ കൊമേഴ്സ് എന്നിവയാണ് ഇതിനു മുന്‍പ് ആരംഭിച്ചത്. നോവെല്‍ ജ്യുവല്‍സ് ലിമിറ്റഡ് എന്ന ബ്രാന്‍ഡില്‍ സ്വര്‍ണാഭരണങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വമ്പന്‍ ജ്യുവലറി റീറ്റെയ്ല്‍ ശൃംഖല അവതരിപ്പിക്കാനാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. ടാറ്റ […]

Posted inവിനോദം

അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയും ‘വിരുന്ന്’

ആക്ഷന്‍ കിംങ്ങ് അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയും പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിരുന്ന്’. വരാല്‍ എന്ന ചിത്രത്തിനുശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമഘട്ടത്തിലാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍, നിക്കി ഗല്‍റാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാര്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്, ഹരീഷ് […]

Posted inവിനോദം

‘പൊന്നിയിന്‍ സെല്‍വന്‍’ 2ന്റെ ക്ലോസിംഗ് കളക്ഷന്‍ റിപ്പോര്‍ട്ട്

മണിരത്‌നം ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗത്തിന്റെ തിയറ്റര്‍ റണ്‍ അവസാനിച്ചതോടെ ക്ലോസിംഗ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് ടോളിവുഡ് ഡോട് കോം. ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്‌നാട്ടില്‍ നിന്ന് 136.40 കോടിയാണ് നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ചിത്രം 16.80 കോടിയാണ് നേടിയത്. കര്‍ണാടകയില്‍ നിന്ന് ചിത്രം 21.10 കോടി രൂപയാണ് നേടിയിരിക്കുന്നത്. മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം 338.85 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ […]