ഫേസ്ബുക്ക് പോസ്റ്റിലുള്ള പ്രതികരണതിൽ ഉറച്ചു നിൽക്കുന്നുവെന്ന് പികെ ശ്രീമതി ടീച്ചർ എന്നാലും എന്റെ വിദ്യേ നീ ഇത്തരത്തിലുള്ള കുടുക്കിൽ പെട്ടല്ലോ എന്നാണ് ഉദ്ദേശിച്ചതെന്നും,വ്യാജ രേഖ ആര് ഉണ്ടാക്കിയാലും തെറ്റാണെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. അതോടൊപ്പം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിൽ വിദ്യ കാസർകോട്ടെ കരിന്തളം കോളേജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും കൊച്ചി പൊലീസ് പരിശോധിക്കും. സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ കൂടി പരിശോധിക്കേണ്ട സാഹചര്യത്തിൽ കേസ് അഗളി പൊലീസിന് ഉടൻ കൈമാറില്ല എന്നാണ് സൂചന.
പ്രതികരണതിൽ ഉറച്ചു നിൽക്കുന്നുവെന്ന് പികെ ശ്രീമതി ടീച്ചർ
