അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് മുന്നോട്ട് പോകുന്നത്. അടുത്ത മൂന്ന് ദിവസം കൂടി ചുഴലിക്കാറ്റ് കൂടുതൽ വേഗതയോടെ വടക്ക് ദിശയിൽ മുന്നോട്ട് പോകുമെന്നാണ് വിലയിരുത്തൽ. കാലാവസ്ഥയിൽ ഇതേ തുടർന്നുണ്ടായ മാറ്റത്തോടെ കേരളത്തിൽ മഴ കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുന്നുണ്ട്.
കേരളത്തിൽ മഴ കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുന്നു
