സ്വന്തം പൊങ്ങച്ചം വിളംബരം ചെയ്യാനാണ് മിക്കവരും സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിക്കുന്നത്. കോടീശ്വരന്റെ ഭാര്യയായി ജീവിക്കാനുള്ള കഷ്ടപ്പാടുകളുടെ പൊങ്ങച്ച വീഡിയോ പങ്കുവച്ച ദുബായിലെ ലിന്‍ഡ ആന്‍ഡ്രേഡ് ഇന്‍സ്റ്റഗ്രാമില്‍ താരമായിരിക്കുകയാണ്. ഒന്നര ലക്ഷം ഫോളോവേഴ്സുള്ള പൊങ്ങച്ച താരമാണ് ലിന്‍ഡ. ആഡംബര യാത്രകള്‍, താമസം, ഷോപ്പിഗ്, ഭക്ഷണം എന്നിങ്ങനെയുള്ള വീഡിയോകളാണ് ലിന്‍ഡ പങ്കുവയ്ക്കാറുള്ളത്. കോടീശ്വരന്റെ ഭാര്യയായി ജീവിക്കുന്നതിലെ ക്ളേശങ്ങള്‍ എന്തെല്ലാമാണെന്നോ. വിലയേറിയ ആഭരണങ്ങള്‍ ധരിക്കുന്നതിനാല്‍ പിടിച്ചുപറിയോ കവര്‍ച്ചയോ ഭയപ്പെടണം. വൈവിധ്യമായ ഒരുപാട് ഇനം ഭക്ഷണത്തില്‍ നിന്ന് കഴിക്കാനുള്ളതു ‘സെലക്ട്’ ചെയ്യാന്‍ പ്രയാസം. ഭര്‍ത്താവിനെ സ്വന്തമാക്കണമെന്നു മറ്റു സ്ത്രീകള്‍ക്കു തോന്നുന്നുണ്ടോയെന്നു നിരീക്ഷിക്കണം. എപ്പോഴും അണിഞ്ഞൊരുങ്ങിയും പ്രൗഡോജ്വലമായും നില്‍ക്കണം, നടക്കണം. എപ്പോഴും ഭര്‍ത്താവ് വാങ്ങി സമ്മാനിക്കുന്ന അമൂല്യ വസ്തുക്കളെല്ലാം സ്വീകരിക്കണം. എപ്പോഴും യാത്ര, സുഖസുന്ദരമായ യാത്ര. എന്നാല്‍ തന്നെ ഒരിക്കലും ഡ്രൈവ് ചെയ്യാന്‍ സമ്മതിക്കില്ല. ഇത്രയും ക്ളേശങ്ങളെല്ലാം സഹിച്ചു താന്‍ തളര്‍ന്നുവെന്നാണ് പൊങ്ങച്ച വീഡിയോയില്‍ ലിന്‍ഡ പറഞ്ഞത്. നിരവധി പേരാണ് വീഡിയോയ്ക്കു കമന്റുകളിട്ടത്. അധികവും പരിഹാസ കമന്റുകളാണ്. കൂടുതല്‍ ഫോളോവേഴ്സും വ്യൂസുമെല്ലാം സമ്പാദിക്കാന്‍ എന്തും ചെയ്യുന്ന കാലമാണ്.
കോടീശ്വരന്റെ ഭാര്യയായിരിക്കാനുള്ള കഷ്ടപ്പാടുകള്‍
