കോൺഗ്രസ് വിട്ട് സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വന്ന റിപ്പോർട്ട് എന്നാൽ സച്ചിൻ പാർട്ടിവിടില്ലെന്ന് രാജസ്ഥാൻ്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ് വിന്ദർ സിംഗ് രൺധാവ പറഞ്ഞു. സച്ചിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും സച്ചിനായി കഴിഞ്ഞ ഹൈക്കമാൻഡ് യോഗത്തിൽ അനുനയ ഫോർമുല തയ്യാറായിരുന്നു. സച്ചിൻ അത് അംഗീകരിച്ചിരുന്നുവെന്നും രൺധാവ പറഞ്ഞു. അതേസമയം കോൺഗ്രസ് വിടുമെന്ന റിപ്പോർട്ടുകളോട് സച്ചിൻ പൈലറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സച്ചിൻ പൈലറ്റിൻ്റെ നീക്കം നിഷേധിച്ച് കോൺഗ്രസ് നേതൃത്വം
