എറണാകളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ചമച്ച കേസിൽ കാലടി സംസ്കൃത സർവ്വകലാശാലയിൽ പി എച്ച് ഡി വിദ്യാർത്ഥിനിയായ കാസർകോഡ് സ്വദേശിനി കെ വിദ്യയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. ഏഴു വർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിദ്യയ്ക്കെതിരെ കെ എസ് യു ഗവർണർക്കും ഡിജി പിക്കും പരാതി നൽകി.വിദ്യയ്ക്കെതിരെ പരാതി നൽകുന്നത് തീരുമാനിക്കാൻ കാസർകോട് കരുന്തലം കോളേജ് കൗൺസിൽ ഇന്ന് യോഗം ചേരും.
വിദ്യയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു
