സമരം ചെയ്യുന്ന താരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തുന്നുണ്ടെന്നും താരങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് 9 ന് ജന്തർ മന്തറിൽ നടത്താനിരുന്ന സമരം മാറ്റിവച്ചതെന്ന് കർഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു. താരങ്ങൾക്കുള്ള പിന്തുണ തുടരുമെന്നും ടികായത് കൂട്ടിച്ചേർത്തു.അതേസമയം, ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രായപൂർത്തിയാകാത്ത പരാതിക്കാരി നല്കിയ മൊഴി പിൻവലിച്ചതായി സൂചന. എന്നാല്‍ പരാതി പിൻവലിച്ചിട്ടില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങൾ .
സമരം മാറ്റിവച്ച് കർഷക സംഘടനകൾ
