നീതി കിട്ടാൻ ജോലി തടസ്സമാണെങ്കിൽ ജോലി രാജി വെക്കാനും മടിയില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്. ജോലി കാണിച്ച് പേടിപ്പിക്കരുതെന്നും സാക്ഷി മാലിക് പറഞ്ഞു. സമരം തുടരുന്നതിനിടെ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് കായിക താരത്തിന്റെ പ്രതികരണം. അമിത്ഷായുമായി ചർച്ചക്ക് പിന്നാലെയാണ് തീരുമാനം. നോർത്തേൺ റെയില്‍വേയില്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് സാക്ഷി. ശനിയാഴ്ചയാണ് സാക്ഷിയും ബജ്റംഗ് പൂനിയയും ഷായെ കണ്ടത്. സമരത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്നും സാക്ഷി വ്യക്തമാക്കി. നീതിക്ക് വേണ്ടി പോരാട്ടം തുടരും. ജോലിക്കൊപ്പം പോരാട്ടം തുടരും. […]
രാത്രി വാര്‍ത്തകള്‍ | 05.06
അരിക്കൊമ്പനെ വനത്തില്‍ തുറന്നുവിടാതെ വനംവകുപ്പ് കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വനത്തില്‍ തുറന്നുവിടുമെന്ന് വനംവകുപ്പ്. ഹൈക്കോടതിയുടെ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നും കാട്ടാനയെ സൂക്ഷിക്കാനാവില്ലെന്നും തമിഴ്‌നാട് വനംവകുപ്പ്. മണിമുത്തുരു വനത്തില്‍ തുറന്നുവിടുമെന്ന് വനംമന്ത്രി മതിവേന്തന്‍. ആനയെ കാട്ടില്‍ തുറന്നുവിടുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ പരിഗണിച്ചശേഷം എന്തു ചെയ്യണമെന്ന് അറിയിക്കാമെന്നാണു കോടതി ഉത്തരവിട്ടത്. ആനയെ കാട്ടില്‍ തുറന്നുവിടരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫാണ് ഹര്‍ജി നല്‍കിയത്. അരിക്കൊമ്പനെ തിരുനെല്‍വേലി കളക്കാട് കടുവാ സങ്കേതത്തിലേക്ക് എത്തിക്കുന്നതിനെതിരേ എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ […]
അരിക്കൊമ്പന്റെ ആരോഗ്യനില പരിഗണിച്ച് ആനയെ കാട്ടിൽ വിടണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവ്
അരിക്കൊമ്പന്റെ ആരോഗ്യനില പരിഗണിച്ച് ആനയെ കാട്ടിൽ വിടണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവ്. കേസ് പരിഗണിയ്ക്കുന്നതു വരെ വനംവകുപ്പിൻ്റെ സംരക്ഷണയിൽ അരിക്കൊമ്പനെ സൂക്ഷിയ്ക്കണമെന്ന് നേരത്തെ കോടതി നിർദേശിച്ചിരുന്നു. വനംവകുപ്പ് ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരം അറിയിച്ചതോടെയാണ് ഹൈക്കോടതി നിർദേശം മാറ്റിയതും ആനയെ കാട്ടിൽ വിടണമെന്ന് ഉത്തരവിട്ടതും.
എ ഐ ക്യാമറ പ്രവർത്തനത്തിന്‍റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത്
എ ഐ ക്യാമറ പ്രവർത്തനത്തിന്‍റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴി കണ്ടെത്തിയത് 28, 891 നിയമലംഘനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മൂല്യമേറിയ ബ്രാന്‍ഡുകളുടെ ആദ്യ പത്തില്‍ ജിയോയും!
ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സിയായ ഇന്റര്‍ബ്രാന്‍ഡ് 2023ലെ ഇന്ത്യയിലെ മൂല്യമേറിയ 50 ബ്രാന്‍ഡുകളുടെ പട്ടിക പുറത്തുവിട്ടു. ലിസ്റ്റുചെയ്ത ബ്രാന്‍ഡുകളുടെ സഞ്ചിത മൂല്യം ആദ്യമായി 100 ബില്യണ്‍ യുഎസ് ഡോളര്‍ കടന്നു. പ്രമുഖ ടെക്‌നോളജി ബ്രാന്‍ഡായ ജിയോ, 490,273 ദശലക്ഷം രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായി അഞ്ചാം സ്ഥാനത്തെത്തി. 10,95,766 ദശലക്ഷം രൂപയുടെ മൂല്യമുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 653,208 ദശലക്ഷം രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായി രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ ദശകത്തില്‍ 121% വളര്‍ച്ച […]
ശാസ്ത്രജ്ഞനായി പൃഥ്വിരാജ് ബോളിവുഡില്‍
മൂന്നാം ബോളിവുഡ് അങ്കത്തിന് ഒരുങ്ങിയിരിക്കുകയാണ് പൃഥ്വിരാജ്. അക്ഷയ് കുമാര്‍ നായകനാകുന്ന ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നുണ്ട്. താരത്തിന്റെ കഥാപാത്രത്തിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കബീര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന നേരത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് പൃഥ്വിരാജ് തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. എഐ, റോബോട്ടിക്സ്, ഡ്രോണ്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞനായാണ് പൃഥ്വിരാജ് എത്തുക. ആക്ഷന്‍ വിഭാഗത്തിലൊരുക്കുന്ന ചിത്രത്തില്‍ […]
മലൈക്കോട്ടൈ വാലിബന്‍ ജൂണ്‍ പത്തിന് പാക്കപ്പ്
മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ ജൂണ്‍ പത്തിന് ചെന്നൈയില്‍ പാക്കപ്പ് ആകും. ഇപ്പോള്‍ പോണ്ടിച്ചേരിയില്‍ വാലിബന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ക്‌ളൈമാക്‌സില്‍ മറ്റൊരു വേഷപ്പകര്‍ച്ചയില്‍ മോഹന്‍ലാല്‍ എത്തുന്നതാണ് വാലിബന്റെ ഹൈലൈറ്റ്. ഈ വേഷത്തിലേക്ക് കമല്‍ഹാസനെയോ ഋഷഭ ഷെട്ടിയെയോ കൊണ്ടു വരാന്‍ അണിയറ പ്രവര്‍ത്തകര്‍ നീക്കം നടത്തിയെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ക്‌ളൈമാക്‌സില്‍ ആരാധകരെ ആവേശഭരിതരാക്കുന്ന വേഷപ്പകര്‍ച്ചയിലാണ് മോഹന്‍ലാല്‍ എത്തുക. എന്നാല്‍ അച്ഛനും മകനുമായി ഇരട്ടവേഷത്തില്‍ എത്തുന്നില്ല. മറാത്തി നടി സൊണാലി കുല്‍കര്‍ണിയുടെ ആദ്യ […]
ബയോജുന്‍ യെപ് ഇവിയുമായി എംജി
ഇപ്പോഴിതാ ഒരു പുതിയ ഇലക്ട്രിക് കോംപാക്റ്റ് എസ്യുവി കൂടി ഉപയോഗിച്ച് ഇന്ത്യയിലെ ഇവി ഉല്‍പ്പന്ന ശ്രേണി കൂടുതല്‍ വിപുലീകരിക്കാന്‍ എംജി ലക്ഷ്യമിടുന്നു. ചൈനീസ് വിപണിയില്‍ അടുത്തിടെ അരങ്ങേറ്റം കുറിച്ച റീബാഡ്ജ് ചെയ്ത ‘ബയോജുന്‍ യെപ് ഇവി’ ആയിരിക്കും ഇത്. ഈ മോഡല്‍ 2025ല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. എംജിയില്‍ നിന്നുള്ള രണ്ടാമത്തെ ഇലക്ട്രിക് ഓഫറായിരുന്നു എം ജി കോമറ്റ് ഇവി. കോമറ്റ് ഇവിക്ക് സമാനമായി, ഗ്ലോബല്‍ സ്‌മോള്‍ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്ഫോമിന് അടിവരയിടുന്നതാണ് ബയോജുന്‍ യെപ്. ബയോജുന്‍ യെപ് […]
വ്യക്തി വ്യക്തിത്വം വ്യക്തിപ്രഭാവം
എല്ലാ മനുഷ്യരിലും വ്യക്തിപ്രഭാവത്തിലേക്ക് എത്തിച്ചേരാനുള്ള വിത്തുകളുണ്ട്. ആ വിത്തുകളെ മുളപ്പിക്കാനും വളര്‍ത്താനും ചിലപ്പോള്‍ ദിശ മാറ്റാനും ഉള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. ജീവിത വിജയം എന്നത് ഉന്നതസ്ഥാനമോ വലിയ ബിരുദങ്ങളോ മാത്രമല്ല, സമൂഹത്തിനും അവനവനും പ്രയോജനകരമായ വ്യക്തിയാവുന്നതും മനസമാധാനത്തോടെ ജീവിക്കാനാ കുന്നതും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പക്വത ആര്‍ജ്ജിക്കുന്നതും എല്ലാം ജീവിതവിജയമാണ്. അതിലേക്ക് എത്തുവാന്‍ ചില അറിവുകളും ഓര്‍മ്മ പ്പെടുത്തലുകളും ചില അനുവര്‍ത്തനങ്ങളും ആവശ്യമാണ്. അത്തരം അറിവിലേക്കാണ് ഈ പുസ്തകം വെളിച്ചം വീശുന്നത്. 28 വര്‍ഷത്തെ […]
സ്‌കാഡ്, സ്ത്രീകള്‍ക്കുണ്ടാകുന്ന അസ്വാഭാവിക ഹൃദയാഘാതം!
നാല്‍പതുകള്‍ പിന്നിട്ട സ്ത്രീകള്‍ക്കുണ്ടാകുന്ന അസ്വാഭാവിക ഹൃദയാഘാതമാണ് സ്‌പൊണ്ടേനിയസ് കൊറോണറി ആര്‍ട്ടറി ഡിസ്സക്ഷന്‍ അഥവാ സ്‌കാഡ്. രക്തക്കുഴലിന് മുറിവുണ്ടാകുന്നത് മൂലം ഹൃദയമിടിപ്പ് താളംതെറ്റാനും പെട്ടെന്നുള്ള മരണം സംഭവിക്കാനും ഇടയാകും. രക്തധമനികളുടെ മൂന്ന് പാളികളില്‍ ഏതെങ്കിലും ഒരു പാളിയില്‍ പൊട്ടലുണ്ടാകുമ്പോള്‍ രക്തപ്രവാഹം സാവധാനത്തിലാകുകയും പൊട്ടലിനിടയിലൂടെ രക്തമൊഴുകി പാളികള്‍ക്കിടയില്‍ കട്ടപിടിക്കുകയോ ചെയ്യും. ഇതൊരു മുഴ പോലെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തി ഹൃദയാഘാതത്തിന് കാരണമാകും. സാധാരണ ഹൃദയാഘാതത്തെ പോലെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കില്ലെന്നതും വെല്ലുവിളിയാണ്. നെഞ്ചുവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, അമിതമായി […]
