Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 5

◾നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. സുധി അടക്കമുള്ള താരങ്ങള്‍ സഞ്ചരിച്ച കാറും പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കുണ്ട്. വടകരയില്‍നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങവേ, ഇന്നു പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണം. എയര്‍ബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെടുത്തത്. സുധിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ◾നാട്ടിലിറങ്ങി വിഹരിച്ച അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൂന്ന് നിബന്ധനകൾ ലംഘിച്ചുവെന്ന് വി ഡി സതീശന്‍

രാജ്യത്ത് തന്നെ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് കണക്ഷൻ കെ ഫോൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് സമര്‍പ്പിക്കാനിരിക്കെ പദ്ധതിയില്‍ ഗുരുതരമായ ക്രമക്കേടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആരോപിച്ചു.എത്ര കണക്ഷൻ കൊടുത്തു എന്ന് സർക്കാർ ഇനിയും വ്യക്തമാക്കിയിട്ടില്ലെന്നും, പതിനായിരം പേർക്ക് പൂർത്തിയായി എന്ന സർക്കാർ വാദം തെറ്റാണെന്നും,ജില്ല തിരിച്ച് സർക്കാർ കണക്ക് പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.

Posted inബിസിനസ്സ്

മേയ് മാസത്തില്‍ എഫ്.പി.ഐ നിക്ഷേപിച്ചത് 43,838 കോടി രൂപ!

മേയ് മാസത്തില്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്.പി.ഐ) 43,838 കോടി രൂപ നിക്ഷേപിച്ചു. ഒന്‍പതുമാസത്തിനിടെയുള്ള ഉയര്‍ന്ന പ്രതിമാസ വാങ്ങലാണിത്. കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിലായി ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റ് ആകര്‍ഷിച്ചത് 6,490 കോടി രൂപയുടെ വിദേശ നിക്ഷേപമാണ്. ഏപ്രിലില്‍ 11,630 കോടി രൂപയും മാര്‍ച്ചില്‍ 7,936 കോടി രൂപയും ഇക്വിറ്റി നിക്ഷേപം എഫ്.പി.ഐകള്‍ നടത്തിയിരുന്നു. 2022 ഓഗസ്റ്റില്‍ നിക്ഷേപിച്ച 51,204 കോടി രൂപയാണ് മെയ് മാസത്തിന് മുന്‍പുള്ള ഉയര്‍ന്ന വിദേശ നിക്ഷേപം. ഈ വര്‍ഷം […]

Posted inടെക്നോളജി

എഐ ഫീച്ചറുകളുമായി ഗൂഗിളിന്റെ ജിമെയില്‍ മൊബൈല്‍ ആപ്പ്

ഗൂഗിളിന്റെ ജിമെയില്‍ മൊബൈല്‍ ആപ്പില്‍ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള കിടിലന്‍ ഫീച്ചറുകള്‍ വരുന്നു. ജിമെയിലിലെ തിരയലുകള്‍ കൂടുതല്‍ കൃത്യതയുള്ളതാക്കി മാറ്റാനും ഇന്‍ബോക്‌സ് വളരെ എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനും മെഷീന്‍ ലേണിങ് അധിഷ്ടിതമായ ചില സവിശേഷതകളാണ് കൊണ്ടുവരുന്നത്. ജിമെയിലിന്റെ മൊബൈല്‍ പതിപ്പ് ഉപയോഗിക്കുന്നവര്‍ അവരുടെ ആപ്പില്‍ പഴയ സന്ദേശങ്ങളോ അറ്റാച്ച്മെന്റുകളോ തിരയുമ്പോള്‍ വൈകാതെ തന്നെ ‘ടോപ് റിസല്‍ട്ട്‌സ്’ എന്ന പുതിയ സെക്ഷന്‍ കാണാന്‍ തുടങ്ങുമെന്ന് ആല്‍ഫബെറ്റ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. മെഷീന്‍ ലേര്‍ണിങ് മോഡലുകള്‍ ഉപയോഗിച്ചായിരിക്കും ടോപ് റിസല്‍ട്ട്‌സ് […]

Posted inവിനോദം

ചിരഞ്ജീവി നായകനാകുന്ന ‘ഭോലാ ശങ്കറി’ലെ ആദ്യ ഗാനം

ചിരഞ്ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭോലാ ശങ്കര്‍’. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’. ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഗംഭീരമായ ഒരു മാസ് എന്റര്‍ടെയ്ന്‍ ചിത്രമായിരിക്കും എന്ന സൂചനയാണ് ഗാനം നല്‍കുന്നത്. അജിത്ത് നായകനായ ഹിറ്റ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കര്‍’. ഡൂഡ്‌ലി ആണ് ചിരഞ്ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ […]

Posted inവിനോദം

‘സിഐഡി രാമചന്ദ്രന്‍ റിട്ട. എസ് ഐ’ ഫസ്റ്റ് ലുക്ക്

കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘സിഐഡി രാമചന്ദ്രന്‍ റിട്ട. എസ് ഐ’. സനൂപ് സത്യനാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥ സനൂപ് സത്യനും അനീഷ് വി ശിവദാസും എഴുതുന്നു. ‘സിഐഡി രാമചന്ദ്രന്‍ റിട്ട. എസ്‌ഐ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. മുപ്പത്തിയഞ്ചു വര്‍ഷത്തോളം പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റെലെ ക്രൈം വിഭാഗത്തില്‍ ജോലി ചെയ്ത് ഔദ്യോഗിക രംഗത്തു നിന്നും വിരമിച്ച ‘റിട്ട. എസ്‌ഐ രാമചന്ദ്രന്‍’ സ്വന്തം നിലയില്‍ ഒരു അന്വേഷണ ഏജന്‍സി ആരംഭിച്ച്, പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ സഹായിക്കുന്ന ചിത്രമാണിത്. കലാഭവന്‍ […]

Posted inഓട്ടോമോട്ടീവ്

നെക്‌സോണ്‍ ഇവി മാക്‌സ് ഇന്ത്യന്‍ വിപണിയില്‍

ടാറ്റ മോട്ടോഴ്സ് പുതുക്കിയ നെക്‌സോണ്‍ ഇവി മാക്‌സ് XZ+ LUX ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 18.79 ലക്ഷം രൂപയാണ് അതിന്റെ പ്രാരംഭ വില. ഈ വേരിയന്റ് ടാറ്റ നെക്സോണ്‍ ഇവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റാണ്. ഏറ്റവും പുതിയ വേരിയന്റ് 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി വരുന്നു. ഇത് ജനുവരിയില്‍ 2023 ഓട്ടോ എക്സ്പോയില്‍ അരങ്ങേറ്റം കുറിച്ചു. 10.25 ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പോലെയുള്ള അപ്ഗ്രേഡുകള്‍ക്കൊപ്പം 3.3 കിലോവാട്ട് ചാര്‍ജറും 7.2 കിലോവാട്ട് […]

Posted inപുസ്തകങ്ങൾ

അരങ്ങിലെ രാഷ്ട്രീയം – പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങള്‍

മലയാളനാടകവേദിയിലെ രാഷ്ട്രീയത്തെ ബഹുതലസ്പര്‍ശിയായി കൈകാര്യം ചെയ്യുന്ന മൗലികപഠനങ്ങളുടെ സമാഹാരം. നാടകവേദിയുടെ പ്രാരംഭകാലം മുതല്‍ വര്‍ത്തമാനകാലംവരെ പഠനവിധേയമാക്കുന്ന ലേഖനങ്ങളില്‍ നാടകചരിത്രങ്ങള്‍ പലവിധത്തില്‍ വര്‍ഗ്ഗീകരിച്ച രചനകള്‍ പുതിയവെളിച്ചത്തില്‍ വിലയിരുത്തപ്പെടുന്നു. നാടകചരിത്രത്തിലെ വിസ്മരിക്കപ്പെട്ട രചയിതാക്കള്‍ വീണ്ടെടുക്കപ്പെടുന്നു. കലാസമിതിപ്രസ്ഥാനത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന പവനനുമായുള്ള അഭിമുഖസംഭാഷണം. എം. മുകുന്ദന്റെ മയ്യഴി നോവലുകളിലെ ദേശസ്വത്വം, സര്‍ക്കസും കേരളീയനവോത്ഥാനവും തമ്മിലുള്ള ബന്ധം, മലയാളനാടകവേദിയിലെ ഉത്തരാധുനികപ്രവണതകള്‍ എന്നിവ പഠനവിധേയമാകുന്നു. ‘അരങ്ങിലെ രാഷ്ട്രീയം – പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങള്‍’. ഡോ മഹേഷ് മംഗലാട്ട്. കറന്റ് ബുക്‌സ് തൃശൂര്‍. വില 225 രൂപ. […]

Posted inആരോഗ്യം

തേന്‍ ഉപയോഗിക്കാം, ഇത് പഞ്ചസാരയേക്കാള്‍ നല്ലത്!

ഗ്ലൂക്കോസും ഫ്രക്ടോസും ചേര്‍ന്നതാണ് തേനും പഞ്ചസാരയും. തേനില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ പഞ്ചസാരയില്‍ ഇത്തരം ആരോഗ്യഗുണങ്ങള്‍ ഒന്നുമില്ല. ഇതുമാത്രമല്ല തേന്‍ പഞ്ചസാരയേക്കാള്‍ നല്ലതാണെന്ന് പറയാന്‍ കാരണം. ആരോഗ്യത്തിന് ഗുണകരമായ നിരവധി അവശ്യ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയ പ്രകൃതിദത്ത വിഭവമാണ് തേന്‍. എന്നാല്‍ പഞ്ചസാരയില്‍ അധിക പോഷകങ്ങളൊന്നുമില്ല. തേനില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍, എന്‍സൈമുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനുമൊക്കെ സഹായിക്കും. മുറിവുകള്‍ ഉണങ്ങാനും നല്ലതാണ്. തേനിന്റെ ഗ്ലൈസെമിക് സൂചിക […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അമിത് ഷായെ സന്ദര്‍ശിച്ച് ഗുസ്തി താരങ്ങള്‍

ദില്ലിയിലെ അമിത് ഷായുടെ വസതിയില്‍ ശനിയാഴ്ച വൈകിട്ടാണ് ഗുസ്തി താരങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചകള്‍ ഏറെ നേരം നീണ്ടെങ്കിലും നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ എന്ന നിലപാടാണ് അമിത് ഷാ സ്വീകരിച്ചത്.ബ്രിജ് ഭൂഷണെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നൽകിയ അന്ത്യശാസനം ഇന്നലെ അവസാനിച്ചതോടെയാണ് ഇവർ അമിത് ഷായെ കാണാൻ തീരുമാനിച്ചത്.