ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ ലോകായുക്ത മൂന്നംഗ ബെഞ്ച് വാദം കേൾക്കുന്നത് ജൂലൈ 10 ലേക്ക് മാറ്റി . കേസിലെ പരാതിക്കാരനായ ആർഎസ് ശശികുമാറിന്റെ ഹർജി പരിഗണിച്ചാണ് നടപടി. കേസ് നീട്ടിവയ്ക്കുന്നത് സർക്കാർ അഭിഭാഷക എതിർത്തു . അപേക്ഷ നിരസിക്കുക വഴി കുഴിയാനയെ അരിക്കൊമ്പനാക്കാൻ ശ്രമിക്കരുതെന്നായിരുന്നു ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ പരാമർശം.
വാദം കേൾക്കുന്നത് ജൂലൈ 10 ലേക്ക് മാറ്റി
