ഗുസ്തി താരങ്ങളുടെ സമരത്തിൽ നിന്ന് പിന്മാറിയെന്ന വാർത്ത തള്ളി സാക്ഷി മാലിക്. ജോലിയിൽ പ്രവേശിക്കാൻ തീരുമാനിച്ചു എന്നും ജോലിയും സത്യാഗ്രഹവും ഒരുമിച്ച് ചെയ്യുമെന്നും സാക്ഷി മാലിക് അറിയിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സാക്ഷി മാലിക് ഇക്കാര്യം അറിയിച്ചത്. സാക്ഷിക്കൊപ്പം വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും ജോലിയിൽ തിരികെ പ്രവേശിച്ചു. ഇവരൊക്കെ ജോലിക്കൊപ്പം സമരം തുടരും.
ഗുസ്തി താരങ്ങളുടെ സമരത്തിൽ നിന്ന് പിന്മാറിയെന്ന വാർത്ത തള്ളി സാക്ഷി മാലിക്
