തമിഴ്നാട് വനംവകുപ്പ് കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങിയ അരിക്കൊമ്പനെ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച് മയക്കു വെടിവെച്ചു. ആനയെ തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്. കാറയാർ ഡാമിനടുത്ത് തുറന്നു വിട്ടേക്കും.ആനയുടെ തുമ്പികൈയിൽ മുറിവുണ്ട്. ഇന്നലെ രാത്രിയോടെ വനത്തിൽ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചത്. രണ്ട് തവണ മയക്കുവെടിവെച്ചു.
അരിക്കൊമ്പൻ തിരുനെൽവേലിയിലേക്ക്
