വില്പന കണക്കുകളില് ചരിത്രം തിരുത്തി ടൊയോട്ട കിര്ലോസ്കര് മോട്ടര്. മേയ് മാസം 20410 യൂണിറ്റ് വാഹനങ്ങളാണ് ടൊയോട്ട വിറ്റത്. കഴിഞ്ഞ വര്ഷം മേയ് മാസത്തെ അപേക്ഷിച്ച് 110 ശതമാനം വളര്ച്ച നേടി. 2022 മേയ് മാസത്തിലെ വില്പന 10216 യൂണിറ്റായിരുന്നു. ടൊയോട്ട കിര്ലോസ്കറിന്റെ എക്കാലത്തേയും ഏറ്റവും ഉയര്ന്ന മാസ വില്പനയും കഴിഞ്ഞ മാസം തന്നെയായിരുന്നു. 20410 യൂണിറ്റുകളില് 1031 യൂണിറ്റ് അര്ബന് ക്രൂസറുകള് ടൊയോട്ട കയറ്റി അയച്ചു. ഏപ്രിലിലെ അപേക്ഷിച്ച് 32 ശതമാനം വളര്ച്ചയാണ് ടൊയോട്ട നേടിയത്. ഏപ്രില് മാസത്തെ വില്പന 15510 യൂണിറ്റായിരുന്നു. ജനുവരി മുതല് മേയ് വരെയുള്ള കാലയളവില് 82763 യൂണിറ്റ് വാഹനങ്ങള് ടൊയോട്ട വിറ്റു. കഴിഞ്ഞ വര്ഷം ഇതേ കാലയളവിലെ വില്പന 58505 യൂണിറ്റായിരുന്നു. വളര്ച്ച 42 ശതമാനം. മാരുതി സുസുക്കിയുമായി ചേര്ന്ന് വികസിപ്പിച്ച് അര്ബന് ക്രൂസര് ഹൈറൈഡറും ഇന്നോവയുടെ പുതിയ വകഭേദം ഹൈക്രോസിന്റേയും മികച്ച പ്രകടനമാണ് പുതിയ ഉയരങ്ങള് കീഴടക്കാന് ടൊയോട്ടയെ സഹായിച്ചത്.
വില്പനയില് 110 ശതമാനം വളര്ച്ച നേടി ടൊയോട്ട
