വാട്സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പിനെ ക്രാഷാക്കുന്ന പുതിയൊരു വില്ലന്‍ ‘ലിങ്ക്’ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പാണ്ഡ്യ മയൂര്‍ എന്ന ട്വിറ്റര്‍ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings ഈ ലിങ്കാണ് പ്രശ്നക്കാരന്‍. വാട്സ്ആപ്പിന്റെ സെറ്റിങ്സിലേക്ക് പോകാനുള്ള ലിങ്കാണിത്. എന്നാല്‍, എന്തുകൊണ്ടാണിത് ആപ്പിനെ തന്നെ ക്ലോസ് ആക്കുന്നതെന്ന് വ്യക്തമല്ല. ആരെങ്കിലും സ്വകാര്യമായോ ഗ്രൂപ്പിലോ നിങ്ങള്‍ക്ക് ഈ ലിങ്ക് അയച്ചുതന്നാല്‍, ആ ചാറ്റ് തുറക്കുമ്പോള്‍ വാട്സ്ആപ്പ് ക്രാഷ് ആവുകയും റീ സ്റ്റാര്‍ട്ടായി വരികയും ചെയ്യുന്നു. ഇനി ആരെങ്കിലും wa.me/settings എന്നത് സ്റ്റാറ്റസ് ആയി വെച്ചാല്‍, അത് തുറന്ന് കാണുന്നവരുടെ വാട്സ്ആപ്പും ക്രാഷാകും. ആപ്പ് വീണ്ടും തുറന്നാല്‍, പ്രശ്നം അവസാനിക്കുമെങ്കിലും, ആ ലിങ്ക് വന്ന ചാറ്റ് തുറന്നാല്‍, വീണ്ടും ആപ്പ് ക്ലോസ് ആയി പോകും. നിലവില്‍ വാട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പില്‍ മാത്രമേ ഇത് ഒരു പ്രശ്നമായി കാണപ്പെടുന്നുള്ളൂ. വാട്സ്ആപ്പ് ബിസിനസ് ആപ്പിനെയും പ്രശ്നം ബാധിക്കുന്നുണ്ട്. അതേസമയം, ഐ.ഒ.എസ് പതിപ്പിനെ ഈ ലിങ്ക് ബാധിക്കുന്നില്ല. 2.23.10.77 എന്ന വാട്സ്ആപ്പ് വേര്‍ഷനില്‍ ലിങ്ക് ടെസ്റ്റ് ചെയ്തപ്പോള്‍ ആപ്പ് ക്രാഷ് ആകുന്നുണ്ട്. ലിങ്ക് തുറന്ന് വാട്സ്ആപ്പ് ക്രാഷായി പോയാല്‍ വാട്സ്ആപ്പ് വെബ്ബില്‍ പോയി ആ ചാറ്റ് തെരഞ്ഞെടുത്ത് ംമ.ാല/ലെേേശിഴ െഎന്ന സന്ദേശം മാത്രം ഡിലീറ്റ് ചെയ്താല്‍ മതി, കാരണം, പുതിയ ബഗ് വെബ് പതിപ്പിനെ ബാധിച്ചിട്ടില്ല. നിങ്ങളുടെ ലാപ്ടോപ്പിലോ പിസിയിലോ ഈ ലിങ്ക് ഉപയോഗിച്ച് – https://web.whatsapp.com/ വാട്സ്ആപ്പ് വെബ്ബ് തുറക്കുക. ശേഷം ഫോണിലെ വാട്സ്ആപ്പ് തുറന്ന് മുകളിലെ ത്രീഡോട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ലിങ്ക്ഡ് ഡിവൈസ് എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ലിങ്ക് എ ഡിവൈസ് എന്നതില്‍ ക്ലിക്ക് ചെയ്ത് വെബ്ബിലെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുക. ശേഷം തുറന്നുവരുന്ന ചാറ്റ് ലിസ്റ്റില്‍ പോയി സന്ദേശം ഡിലീറ്റ് ചെയ്യുക.
ഈ ലിങ്ക് തുറന്നാല്‍ വാട്സ്ആപ്പ് ക്രാഷ് ആകും!
