കുട്ടികളുടെ ഭാവി ജീവിതം ഏറ്റവും മികവുറ്റതാക്കാന്‍ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങള്‍ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി വി ശിവൻ കുട്ടി. പ്രീ പ്രൈമറി, പ്രൈമറി മേഖലകളെ കൂടുതൽ ആധുനിക വൽക്കരിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക വർഷം ലക്ഷ്യമിടുന്നതെന്നും സംസ്ഥാനത്തുടനീളം 440 പ്രീ -പ്രൈമറി സ്കൂളുകളിൽ പൂർത്തിയാക്കി വരുന്ന വർണക്കൂടാരം പദ്ധതി ഈ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ പ്രൈമറി സ്കൂളുകളെ ആധുനികവൽക്കരിക്കുമെന്ന് വി. ശിവൻകുട്ടി
