ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 237 ആയി. മരണസംഖ്യ ഉയരാൻ സാധ്യത.900 ലേറെ പേർക്ക് പരുക്കുണ്ടെന്നാണ് വിവരം. ഒരു കോച്ചിനകത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം സാധ്യമായിട്ടില്ല.നാല്പത്തിമൂന്ന് ട്രെയിനുകൾ റദ്ദാക്കി. മുപ്പത്തിയെട്ട് ടെയിനുകൾ വഴി തിരിച്ചുവിട്ടു.അപകട കാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന്‍ സംഘം അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഒഡീഷയിൽ ഇന്ന് ദു:ഖാചരണം
