ദിവസങ്ങളായി ബിജെപി എംപി ബ്രിജ് ബൂഷനെതിരെ ഗുസ്തിതാരങ്ങൾ നടത്തിവരുന്ന സമരത്തെ സർക്കാർ അടിച്ചമർത്തുന്നതിനിടെയാണ് പിന്തുണയുമായി ബിജെപി എംപിമാർ രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള എംപി പ്രിതം മുണ്ടെയും.ഹരിയാനയിലെ ബിജെപി എം പി ബ്രിജേന്ദ്ര സിംഗും പിന്തുണയുമായി രംഗത്തെത്തി.ഇത്രയും ഗൗരവമുള്ള പരാതി ഒരു സ്ത്രീ പറയുമ്പോൾ അത് സത്യമാണെന്ന് സംശയലേശമന്യേ പരിഗണിക്കണമെന്ന് പ്രീതം മുണ്ടെ പറഞ്ഞു.
ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി ബി ജെ പി എംപി മാർ
