സമീകൃതാഹാരം ഉറപ്പാക്കാന്‍ ദിവസവും ഒരു മുട്ട വീതമെങ്കിലും കഴിക്കാന്‍ ആരോഗ്യവിദഗ്ധര്‍ ഉപദേശിക്കാറുണ്ട്. പക്ഷെ, മുട്ട കഴിക്കുന്നത് അലര്‍ജിയായിട്ടുള്ള ഒരുപാട് പേരുണ്ട്. അങ്ങനെയുള്ളവര്‍ വേണ്ട പോഷകങ്ങള്‍ ലഭിക്കില്ലെന്നോര്‍ത്ത് വിഷമിക്കേണ്ട ആവശ്യമില്ല. കാരണം മുട്ടയ്ക്ക് തുല്യമായ പോഷകങ്ങള്‍ നല്കുന്ന ചില ഭക്ഷണങ്ങള്‍ വേറെയുമുണ്ട്. മുട്ടയ്ക്ക് ബദലായി കഴിക്കാന്‍ ഏറ്റവും മികച്ചത് പഴമാണ്. ശരീരത്തിന് ആവശ്യമായ എല്ലാ മൈക്രോ, മാക്രോ ന്യൂട്രിയന്റുകളാലും സമ്പന്നമാണ് ഏത്തപ്പഴം. ഇപ്പോള്‍ മിക്ക അടുക്കളകളിലും സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ് ചിയ സീഡുകള്‍. നമ്മുടെ ദൈനംദിന പോഷകാവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ പര്യാപ്തമായവയാണ് ഇവ. വെള്ളത്തില്‍ കുതിര്‍ത്ത് ഡീടോക്സ് ഡ്രിങ്ക് ആയും കുടിക്കാം. ബ്രേക്ക്ഫാസ്റ്റിനൊപ്പവും പുഡ്ഡിങ്ങില്‍ ചേര്‍ത്തുമെല്ലാം ചിയ സീഡ്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇന്ത്യയിലെ എല്ലാ അടുക്കളകളിലും ഉള്ള ഒന്നായിരിക്കും പരിപ്പ്. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമുനുകള്, ധാതുക്കള്‍ എന്നിവയുടെ കലവറയാണ് പരിപ്പ്. ബദാമില്‍ ധാരാളം പ്രോട്ടീനും നാരുകളും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു പിടി ബദാം കഴിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ബദാമിന്റെ ഗുണം പൂര്‍ണ്ണമായി ലഭിക്കാന്‍ തലേദിവസം രാത്രിയില്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം തൊലി കളഞ്ഞ് കഴിക്കുന്നതാണ് നല്ലത്. മുട്ട വേണ്ട പല റെസിപ്പികളിലും ഇതിന് പകരമായി ചേര്‍ക്കാവുന്ന ഒന്നാണ് തൈര്. പാചകം ചെയ്യുന്ന വിഭവത്തിന് ക്രീമി, ഫ്ളഫി ടെക്സ്ചര്‍ നല്കാന് തൈര് സഹായിക്കും. പലപ്പോഴും കേക്ക് പോലുള്ളവ തയ്യാറാക്കാനായി മുട്ടയ്ക്ക് പകരം തൈര് ഉപയോഗിക്കുന്നത് ഇതുകൊണ്ടാണ്.
മുട്ടയ്ക്ക് ബദലായി കഴിക്കാന്‍ ഏറ്റവും മികച്ചത് ഏത്തപ്പഴം!
