അര്ജുന് അശോകന് നായകനായി എത്തിയ ചിത്രമാണ് ‘ത്രിശങ്കു’. അച്യുത് വിനായകാണ് ചിത്രത്തിന്റെ സംവിധാനം. അജിത് നായരും അച്യുത് വിനായകും തിരക്കഥ എഴുതിയിരിക്കുന്നു. അന്ന ബെന്‍ നായികയായി എത്തിയ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘ഭൂമിയുമില്ല’ എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ജയ് ഉണ്ണിത്താനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജയേഷ് മോഹനും അജ്മല്‍ സാബുവുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. രാകേഷ് ചെറുമഠമാണ് ചിത്രത്തിന്റ എഡിറ്റിംഗ്. സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവരാണ് മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറില്‍ ‘ത്രിശങ്കു’ നിര്‍മിച്ചിരിക്കുന്നത്. എപി ഇന്റര്‍നാഷണല്‍ ഇ4 എന്റര്‍ടെയ്ന്‍മെന്റിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു, ടി ജെ രവി, ഫഹിം സഫര്‍, ശിവ ഹരിഹരന് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അര്ജുന് അശോകന് ചിത്രം ‘ത്രിശങ്കു’വിലെ ഗാനം
