നെല്ല് സംഭരിച്ച വകയിൽ പാഡി രസീത് ഷീറ്റ് അടിസ്ഥാനമാക്കി നൽകുന്ന വായ്പ ഇനത്തിൽ കർഷകർക്ക് 280 കോടി രൂപ ഇന്നു മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാന സർക്കാർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ഇന്നലെ ധാരണാപത്രം ഒപ്പിട്ടതോടെയാണിത്. ഇന്നും നാളെയുമായി തുക കർഷരുടെ അക്കൗണ്ടിൽ ക്രെഡിറ്റാകും.
നെല്ല് സംഭരണം: 280 കോടി ഇന്നു മുതൽ വിതരണം ചെയ്യും
