ശനിയാഴ്ച കമ്പത്ത് അരികൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി ഓടിയപ്പോഴാണ് കമ്പം സ്വദേശി പാൽരാജിന്റെ ബൈക്കിൽ തട്ടിയത്. ബൈക്ക് മറിഞ്ഞു വീണ പാൽരാജിന്റെ തലക്കും വയറിനും ഗുരുതര പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ മരണം സ്ഥിരീകരിച്ചു.
അങ്കണവാടി പ്രവേശനോൽസവം ചിരികിലുക്കം എന്ന പേരിൽ ഇന്ന് സംസ്ഥാനമാകെ ആഘോഷിക്കുന്നു
പുതുതായി ചേരുന്ന കുട്ടികളുടെ ഫോട്ടോ ഉൾപ്പെടുത്തിയ ചാർട്ട് അങ്കണവാടികളിൽ പ്രദർശിപ്പിക്കും. ഹസ്തദാനം, ആലിംഗനം, വർണക്കടലാസുകൾകൊണ്ടുള്ള മാലകൾ എന്നിവയോടെ വേണം കുട്ടികളെ സ്വീകരിക്കാനെന്ന് വനിതാ ശിശുവികസന വകുപ്പ് നിർദേശിച്ചിട്ടുണ്ട്.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പൂജപ്പുര വനിതാ ശിശുവികസന വകുപ്പ് ഇൻസ്റ്റിറ്റ്യൂഷൻ അങ്കണത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പരിപാടികൾ പരിസ്ഥിതിദിനമായ ജൂൺ അഞ്ചുവരെയുണ്ട്.
ബ്രഹ്മപുരത്തെ മാലിന്യ മലയ്ക്കായി 1.41 കോടിയുടെ പദ്ധതി
ബ്രഹ്മപുരത്തു തീപിടുത്തത്തെ തുടർന്നുണ്ടായ വിഷാംശമടങ്ങിയ ചാരവും മറ്റു വസ്തുക്കളും ചിത്രപ്പുഴയിലേക്ക് എത്തുന്നത് തടയാനായി കോർപ്പറേഷൻ തയ്യാറാക്കിയത് 1.41 കോടി രൂപയുടെ പദ്ധതികൾ.പദ്ധതികൾ മൺസൂൺ മഴയ്ക്കു മുൻപു പൂർത്തിയാക്കണമെന്നാണു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശം. കത്തിയ മാലിന്യത്തിനു മുകളിൽ ടാർപോളിൻ ഷീറ്റ് വിരിക്കുന്നതിനു പുറമെ മാലിന്യക്കൂനയിൽ നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം ശേഖരിക്കാനായി ടാങ്കുകൾ പണിയാൻ 24 ലക്ഷം രൂപയും, വെള്ളം കടമ്പ്രയാറിലേക്ക് ഒഴുകിയെത്താതിരിക്കാൻ ബണ്ട് പണിയുന്നതിനായി 59.40 ലക്ഷം രൂപയുമാണു ചെലവ്.
പ്രഭാത വാര്‍ത്തകള്‍ | മെയ് 30
◾രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ താത്കാലിക വെടിനിര്‍ത്തല്‍. മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും ഒന്നിച്ച് നീങ്ങാന്‍ ധാരണയായി. നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരമുണ്ടാകുമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉറപ്പു നല്‍കി. ഡല്‍ഹിയിലായിരുന്നു ചര്‍ച്ച. ◾റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കാഷെന്‍കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷമേറ്റെന്നാണു സംശയം. ◾നിയമസഭാ കൈയങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്കെതിരെ കെപിസിസിയുടെ തടസ ഹര്‍ജി. സിപിഐ […]
ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ ചെറുതുരുത്തി താഴപ്രയിലെ തെളിവെടുപ്പ് പൂർത്തിയായി
ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ ചെറുതുരുത്തി താഴപ്രയിലെ തെളിവെടുപ്പ് പൂർത്തിയായി. ഇവിടെ നിന്നും പ്രതികൾ ഉപേക്ഷിച്ച സിദ്ദിഖിന്റെ എടിഎം കാർഡും ചെക്കുബുക്കും തോര്‍ത്തും കണ്ടെടുത്തു. പൊട്ടക്കിണറ്റില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. കാർ ഉപേക്ഷിച്ച സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്. ഷിബിലിയെ ആണ് പൊലീസ് ഇവിടെ എത്തിച്ചത്. കൊലക്ക് ശേഷം ഷിബിലിയും ഫർഹാനയും അട്ടപ്പാടി ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കുകയും തുടർന്ന് ഫർഹാനയെ വീട്ടിലെത്തിച്ചതിന് ശേഷം കാർ ഇവിടെ ഉപേക്ഷിക്കുകയുമായിരുന്നു. അരമണിക്കൂറിലധികം തെളിവെടുപ്പ് നീണ്ടുനിന്നു. തുടർന്ന് ഷിബിലിയുമായി പൊലീസ് സംഘം മടങ്ങി. […]
മണിപ്പൂരിൽ വീടുകൾക്ക് തീയിട്ട അക്രമികളെ പിടികൂടിയെന്ന് സൈന്യം അറിയിച്ചു
മണിപ്പൂരിൽ വീടുകൾക്ക് തീയിട്ട 25 അക്രമികളെ പിടികൂടിയെന്ന് സൈന്യം അറിയിച്ചു. ഇവരില്‍ നിന്നായി ചൈനീസ് ഗ്രെനേഡും വൻ ആയുധശേഖരവും പിടിച്ചെടുത്തു. അതേസമയം, വിഷയത്തില്‍ അടിയന്തര ഇടപെടൽ തേടി പ്രതിപക്ഷം നാളെ രാഷ്ട്രപതിയെ കാണും.ഇന്നലെ രാത്രി ഇംഫാലിലെ സെരോയ് സുഗുണു മേഖലയിലുണ്ടായ സംഘർഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇതോടെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. ഓട്ടോമാറ്റിക് ആയുധങ്ങളടക്കം ഉപയോഗിച്ച് അക്രമം നടത്തിയവരാണ് ഇവരെന്ന് പൊലീസ് പറയുന്നു. സൈന്യവും പൊലീസും […]
സ്രാവിനെ തൊഴിച്ചോടിച്ച പെണ്‍കുട്ടി
ആക്രമിക്കാനെത്തിയ സ്രാവിനെ ഇടിച്ചും തൊഴിച്ചും കീഴ്പ്പെടുത്തിയ ഒരു പതിമ്മൂന്നുകാരി. യുഎസിലെ സൗത്ത് ഫ്‌ളോറിഡയില്‍ ഫോര്‍ട്ട് പിയേഴ്‌സ് ബീച്ചില്‍ ഉല്ലാസത്തിന് എത്തിയതാണ് എട്ടാം ക്ലാസില്‍ പഠിക്കുന്ന എല്ല റീഡ്. കടല്‍ വെള്ളത്തിലിറങ്ങിയ തന്നെ ആരോ ആക്രമിക്കുന്നുണ്ടല്ലോയെന്നു തോന്നി നോക്കിയപ്പോള്‍ അവള്‍ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. വാരിയെല്ലിനോടു ചേര്‍ന്ന ഭാഗത്ത് ആരോ കടിച്ചു. നോക്കിയപ്പോള്‍ ഭീമാകാരനായ ഒരു സ്രാവ് ആക്രമിക്കുന്നതാണു കണ്ടത്. ആദ്യം പരിഭ്രമവും പേടിയുമെല്ലാം തോന്നിയെങ്കിലും ധൈര്യത്തോടെ നേരിട്ടില്ലെങ്കില്‍ ജീവനോടെ തിരിച്ചുപോകാനാവില്ലെന്നു ബോധ്യമായി. അതോടെ തന്റെ സര്‍വ ശക്തിയുമെടുത്ത് […]
ലിസ്റ്റഡ് കമ്പനികളുടെ ലാഭവിഹിതം 3.26 ലക്ഷം കോടി രൂപ!
രാജ്യത്തെ ലിസ്റ്റഡ് കമ്പനികള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ച ലാഭവിഹിതം 3.26 ലക്ഷം കോടി രൂപ. 2021-22ലെ 2.6 ലക്ഷം കോടി രൂപയേക്കാള്‍ 26 ശതമാനം അധികം. ബി.എസ്.ഇ 500ല്‍ ലിസ്റ്റ് ചെയ്ത 317 കമ്പനികള്‍ ചേര്‍ന്ന് നല്‍കിയതാണ് 3.26 ലക്ഷം കോടി രൂപ. കമ്പനികളുടെ ലാഭവിഹിത അനുപാതം 2021-22ലെ 34.66 ശതമാനത്തില്‍ നിന്ന് 41.46 ശതമാനമായും ഉയര്‍ന്നു. മുന്‍വര്‍ഷത്തേക്കാള്‍ 167.4 ശതമാനം വര്‍ദ്ധനയോടെ 42,090 കോടി രൂപ ലാഭവിഹിതം സമ്മാനിച്ച് രാജ്യത്തെ ഏറ്റവും […]
‘ആദിപുരുഷ്’ ചിത്രത്തിലെ ഗാനം ‘റാം സീതാ റാം’
പ്രഭാസ് നായകനായി എത്തുന്ന ‘ആദിപുരുഷ്’ വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്റെ റിലീസ് ജൂണ്‍ 16 ന് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘റാം സീതാ റാം’ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ശ്രീരാമനായി പ്രഭാസും സീതയായി കൃതിയുമാണ് അഭിനയിച്ചിരിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്യുന്നുമുണ്ട്. ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള ഗാനവും മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ എത്തിയിട്ടുണ്ട്. മനോജ് […]
രാത്രി വാർത്തകൾ | 29 മെയ് 2023
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷമേറ്റെന്നാണു സംശയം. നിയമസഭാ കൈയങ്കളി കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കെതിരെ കെപിസിസിയുടെ തടസ ഹർജി. സിപിഐ നേതാക്കളായ ബിജിമോളും ഗീതാ ഗോപിയും നൽകിയ ഹർജി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി ടി. യു. രാധാകൃഷ്ണനാണ് ഹർജി നൽകിയത്. ഹർജികൾ അടുത്ത മാസം 16 ലേക്ക് മാറ്റി. വന്യജീവികളുടെ ആക്രമണം തടയുന്നതിനും ജനങ്ങൾക്ക് സുരക്ഷ ഒരുക്കാനും 40 ഫോറസ്റ്റ് സ്റ്റേഷനുകളും […]
