ബ്രഹ്മപുരത്തു തീപിടുത്തത്തെ തുടർന്നുണ്ടായ വിഷാംശമടങ്ങിയ ചാരവും മറ്റു വസ്തുക്കളും ചിത്രപ്പുഴയിലേക്ക് എത്തുന്നത് തടയാനായി കോർപ്പറേഷൻ തയ്യാറാക്കിയത് 1.41 കോടി രൂപയുടെ പദ്ധതികൾ.പദ്ധതികൾ മൺസൂൺ മഴയ്ക്കു മുൻപു പൂർത്തിയാക്കണമെന്നാണു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശം. കത്തിയ മാലിന്യത്തിനു മുകളിൽ ടാർപോളിൻ ഷീറ്റ് വിരിക്കുന്നതിനു പുറമെ മാലിന്യക്കൂനയിൽ നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം ശേഖരിക്കാനായി ടാങ്കുകൾ പണിയാൻ 24 ലക്ഷം രൂപയും, വെള്ളം കടമ്പ്രയാറിലേക്ക് ഒഴുകിയെത്താതിരിക്കാൻ ബണ്ട് പണിയുന്നതിനായി 59.40 ലക്ഷം രൂപയുമാണു ചെലവ്.
ബ്രഹ്മപുരത്തെ മാലിന്യ മലയ്ക്കായി 1.41 കോടിയുടെ പദ്ധതി
