അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. 2024 വരെ കെഎസ്ഇബിക്കുണ്ടായ നഷ്ടം ഉപഭോക്താക്കളിൽ നിന്ന് 2027 മുതൽ തിരിച്ചു പിടിക്കാനും നിര്‍ദേശമുണ്ട്.2027 മുതൽ 2032 വരെ വൈദ്യുതി നിരക്ക് പരിഷ്കരണം എങ്ങനെയാകണമെന്നുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരടാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചത്. സമയം നോക്കി നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമുണ്ട്. നിലവിൽ മാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവര്‍ക്കാണ് ടിഒഡി സംവിധാനമുള്ളത്. സോളാര്‍ വൈദ്യുതി സുലഭമായ പകൽ സമയത്ത് കുറഞ്ഞ നിരക്ക്. അപ്പോള്‍ ഉയര്‍ന്ന വൈദ്യുതി ഉപയോഗമുള്ള രാത്രിയിൽ ഉയര്‍ന്ന നിരക്ക്. ഉന്നം പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുറയ്ക്കുകയെന്നതാണ്.
അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ
