പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് അപ്ഡേറ്റ് ചെയ്ത പള്‍സര്‍ 125, പള്‍സര്‍ 150 മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. യഥാക്രമം 92,990 രൂപയും 1.15 ലക്ഷം രൂപയുമാണ് പ്രാരംഭവില. അപ്ഡേറ്റ് ചെയ്ത പള്‍സര്‍ 125, പള്‍സര്‍ 150 എന്നി രണ്ടു ബൈക്കുകളിലും മെക്കാനിക്കല്‍, കോസ്മെറ്റിക് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പള്‍സര്‍ 125ന് കരുത്ത് പകരുന്നത് അതേ 124.58 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഇത് 8000 ആര്‍പിഎമ്മില്‍ 11.8 ബിഎച്ച്പിയും 6000 ആര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. പള്‍സര്‍ 150ല്‍ 149.5 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഇത് 8500 ആര്‍പിഎമ്മില്‍ 13.8 ബിഎച്ച്പിയും 6500 ആര്‍പിഎമ്മില്‍ 13.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. രണ്ടു ബൈക്കുകളിലും ഫൈവ് സ്പീഡ് ഗിയര്‍ബോക്സ് ആണ് ഉള്ളത്.
