സൂപ്പര്‍ ഹിറ്റായ എബ്രഹാം ഓസ്ലറിന് ശേഷം നേരമ്പോക്ക്, മാനുവല്‍ മൂവി മേക്കേഴ്സ് എന്ന ബാനറുകളില്‍ മിഥുന്‍ മാനുവല്‍ തോമസ്, ഇര്‍ഷാദ് എം. ഹസന്‍ എന്നിവരും പ്രദീപ് സി.എസും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രം ‘ടൈറ്റന്‍സ്’ സെക്കന്റ് ലുക്ക് പുറത്ത്. സെക്കന്റ് ലുക്ക് പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തു വിട്ടു. ഒക്ടോബര്‍ 1 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ജയസൂര്യ, വിനായകന്‍, ബേബി ജീന്‍, നിഹാല്‍, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിന്‍സ് ജോയ് ആണ്. ഒരു ത്രില്ലര്‍ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയും ഈ പോസ്റ്റര്‍ നല്‍കുന്നുണ്ട്. ജെയിംസ് സെബാസ്റ്റ്യന്‍ ആണ് ചിത്രം രചിച്ചത്.
