7 37

നാലുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു ജലദോഷത്തിനും ചുമയ്ക്കും നല്‍കുന്ന മരുന്നുസംയുക്തത്തിനു വിലക്ക്. ക്ലോര്‍ഫെനിറാമിന്‍ മാലേറ്റ്, ഫിനൈലഫ്രീന്‍ ഹൈഡ്രോക്ലോറൈഡ് എന്നിവയടങ്ങിയ സംയുക്തങ്ങള്‍ക്കാണു കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. മരുന്നിന്റെ നിര്‍മാണം, വില്‍പ്പന, വിതരണം എന്നിവയില്‍ കര്‍ശന നിയന്ത്രണവുമേര്‍പ്പെടുത്തി. മരുന്ന് കുട്ടികളുടെ ആരോഗ്യത്തിനു വെല്ലുവിളിയാണെന്നു കണ്ടതിനെത്തുടര്‍ന്നാണു നടപടി. മുതിര്‍ന്നവരുടെ ഉപയോഗത്തിനുള്ള മരുന്നിന്റെ ലേബലിലും ലഘുലേഖയിലും ‘നാലുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു നല്‍കരുത്’ എന്ന മുന്നറിയിപ്പ് വ്യക്തമായി പ്രദര്‍ശിപ്പിക്കാനാണു നിര്‍ദേശം. കുട്ടികളുടെ അസുഖത്തിന് സുരക്ഷിതമായ ബദല്‍മരുന്ന് ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ രാസമൂലകങ്ങള്‍ ചേര്‍ന്ന ചില സംയുക്തങ്ങള്‍ ഏപ്രിലില്‍ സര്‍ക്കാര്‍ നിയന്ത്രിച്ചിരുന്നു. വിദഗ്ധസമിതിയുടെയും ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെയും കൂടുതല്‍ വിലയിരുത്തലിനെത്തുടര്‍ന്നാണ് നിയന്ത്രണം വിപുലമാക്കിയത്. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഔഷധനിയമത്തിലെ സെക്ഷന്‍ 26 എ പ്രകാരമാണ് വിജ്ഞാപനം. കുട്ടികളുടെ ചുമമരുന്നുപയോഗിച്ചതിനെത്തുടര്‍ന്ന് ജീവഹാനി ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രാജ്യത്ത് ഇത്തരം മരുന്നുകളില്‍ കര്‍ശനമായ വിലയിരുത്തലും നിയന്ത്രണ നടപടികളും നടത്തിവരുകയാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *