പുതുതായി ചേരുന്ന കുട്ടികളുടെ ഫോട്ടോ ഉൾപ്പെടുത്തിയ ചാർട്ട് അങ്കണവാടികളിൽ പ്രദർശിപ്പിക്കും. ഹസ്തദാനം, ആലിംഗനം, വർണക്കടലാസുകൾകൊണ്ടുള്ള മാലകൾ എന്നിവയോടെ വേണം കുട്ടികളെ സ്വീകരിക്കാനെന്ന് വനിതാ ശിശുവികസന വകുപ്പ് നിർദേശിച്ചിട്ടുണ്ട്.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പൂജപ്പുര വനിതാ ശിശുവികസന വകുപ്പ് ഇൻസ്റ്റിറ്റ്യൂഷൻ അങ്കണത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പരിപാടികൾ പരിസ്ഥിതിദിനമായ ജൂൺ അഞ്ചുവരെയുണ്ട്.
അങ്കണവാടി പ്രവേശനോൽസവം ചിരികിലുക്കം എന്ന പേരിൽ ഇന്ന് സംസ്ഥാനമാകെ ആഘോഷിക്കുന്നു
