ശനിയാഴ്ച കമ്പത്ത് അരികൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി ഓടിയപ്പോഴാണ് കമ്പം സ്വദേശി പാൽരാജിന്റെ ബൈക്കിൽ തട്ടിയത്. ബൈക്ക് മറിഞ്ഞു വീണ പാൽരാജിന്റെ തലക്കും വയറിനും ഗുരുതര പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ മരണം സ്ഥിരീകരിച്ചു.
ജനവാസ മേഖലയിൽ ഇറങ്ങിയ അരികൊമ്പൻ ഓടുന്നതിനിടെ തട്ടിയ ബൈക്കിൽ നിന്നു വീണയാൾ മരിച്ചു
