7 39

തൂക്കുമരത്തിന്റെ കയര്‍ കഴുത്തില്‍ വീഴാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വായിച്ചുതീര്‍ത്ത പുസ്തകത്തിന്റെ താള്‍ മടക്കിവെച്ച് പുഞ്ചിരിയോടെ മരണത്തിലേക്ക് നടന്നുപോയ ഒരു ഇരുപത്തിമൂന്നുകാരന്റെ ഹൃദയമിടിപ്പ് എപ്പോഴെങ്കിലും തൊട്ടറിഞ്ഞിട്ടുണ്ടോ? ‘ഇങ്ക്വിലാബ്’ കേവലം ചരിത്രരേഖകളുടെ പുനരാവിഷ്‌കാരമല്ല; മറിച്ച് ചോരയും നീരുമുള്ള, പ്രണയിക്കുകയും വേദനിക്കുകയുമായിരുന്ന ഭഗത് സിംഗ് എന്ന മനുഷ്യന്റെ ആത്മാവിലേക്കുള്ള തീക്ഷ്ണമായൊരു യാത്രയാണ്. സ്വന്തം ചോരകൊണ്ട് ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതാന്‍ ആ ധീരയുവാവ് വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടുമ്പോള്‍ ഉള്ളില്‍ അനുഭവിച്ച ഏകാന്തതയും, ഉറ്റവരോടുള്ള സ്‌നേഹവും, വരാനിരിക്കുന്ന തലമുറകളെക്കുറിച്ചുള്ള വലിയ സ്വപ്നങ്ങളും അങ്ങേയറ്റം ദീപ്ത മായി ആവിഷ്‌കരിക്കുന്ന ഉജ്ജ്വല കൃതി. ‘ഇങ്ക്വിലാബ്’. ശിവപ്രസാദ് പാലോട്. പ്രവ്ധ ബുക്‌സ്. വില 247 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *