6 39

രാജ്യത്ത് എച്ച്1എന്‍1 രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വൈറസിന് പുതിയ വകഭേദങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗലക്ഷണങ്ങള്‍ മിക്കവരിലും തനിയെ മാറുന്നതാണെന്നും ഐ.എം.എ വ്യക്തമാക്കി. പെട്ടെന്നുണ്ടാകുന്ന പനിയും വിറയലും, വരണ്ട ചുമ, തൊണ്ടവേദന, തലവേദന, കടുത്ത ശരീരവേദനയും ക്ഷീണവും, മൂക്കടപ്പും മൂക്കൊലിപ്പും (കുട്ടികളില്‍ ഛര്‍ദ്ദി, വയറിളക്കം കാണപ്പെടാം) എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എച്ച്1എന്‍1 ഒരു വൈറസ് രോഗമായതിനാല്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് ഫലപ്രദമല്ല. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചുവേദന, ചുണ്ടുകളിലോ വിരലുകളിലോ ഉണ്ടാകുന്ന നീലനിറം, രക്തം തുപ്പുക, അമിതമായ മയക്കം, അപസ്മാരം, തുടര്‍ച്ചയായ ഛര്‍ദ്ദി, കുട്ടികളില്‍ ആഹാരം കഴിക്കാതിരിക്കല്‍, തളര്‍ച്ച, ശ്വാസമെടുക്കുമ്പോള്‍ നെഞ്ച് ഉള്ളിലേക്ക് വലിയുന്നത് എന്നിവ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. മുന്‍കരുതലായി സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡ് എങ്കിലും ഇടയ്ക്കിടെ കൈകള്‍ കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും ടിഷ്യൂ കൊണ്ടോ കൈമുട്ട് കൊണ്ടോ മറയ്ക്കുക. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക. പനി മാറി കുറഞ്ഞത് 24 മണിക്കൂര്‍ കഴിയുന്നതുവരെ സ്‌കൂളുകളിലും ജോലിക്കും പോകരുത്. ഗര്‍ഭിണികള്‍, വയോധികര്‍, മറ്റ് രോഗങ്ങളുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ വാക്‌സിന്‍ എടുക്കുക.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *