ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ ചെറുതുരുത്തി താഴപ്രയിലെ തെളിവെടുപ്പ് പൂർത്തിയായി. ഇവിടെ നിന്നും പ്രതികൾ ഉപേക്ഷിച്ച സിദ്ദിഖിന്റെ എടിഎം കാർഡും ചെക്കുബുക്കും തോര്‍ത്തും കണ്ടെടുത്തു. പൊട്ടക്കിണറ്റില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. കാർ ഉപേക്ഷിച്ച സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്. ഷിബിലിയെ ആണ് പൊലീസ് ഇവിടെ എത്തിച്ചത്. കൊലക്ക് ശേഷം ഷിബിലിയും ഫർഹാനയും അട്ടപ്പാടി ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കുകയും തുടർന്ന് ഫർഹാനയെ വീട്ടിലെത്തിച്ചതിന് ശേഷം കാർ ഇവിടെ ഉപേക്ഷിക്കുകയുമായിരുന്നു. അരമണിക്കൂറിലധികം തെളിവെടുപ്പ് നീണ്ടുനിന്നു. തുടർന്ന് ഷിബിലിയുമായി പൊലീസ് സംഘം മടങ്ങി. പ്രതികളെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ ചെറുതുരുത്തി താഴപ്രയിലെ തെളിവെടുപ്പ് പൂർത്തിയായി
