സൈബര്‍ തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ കേരള പൊലീസ് സൈബര്‍ ഡിവിഷന്‍ വികസിപ്പിച്ചെടുത്ത ഔദ്യോഗിക സൈബര്‍ സുരക്ഷ ചാറ്റ് ബോട്ട് ആയ സൈബര്‍ വാള്‍ സഹായം നല്‍കുമെന്ന് കേരള പൊലീസ് അറിയിച്ചു. നൂതനമായ ഓണ്‍ലൈന്‍ തട്ടിപ്പുകളും ഭീഷണികളും തിരിച്ചറിയാനും വിലയിരുത്താനും അവയില്‍ നിന്ന് സംരക്ഷണം ലഭിക്കാനും സൈബര്‍ വാള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഫോണ്‍ നമ്പറുകള്‍, ബാങ്ക് വിവരങ്ങള്‍, വെബ്സൈറ്റ് ലിങ്കുകള്‍, ഇ-മെയില്‍, ഐപി അഡ്രസുകള്‍, എസ്എംഎസ്, ആപ്ലിക്കേഷന്‍ ഫയലുകള്‍ എന്നിവയുടെ വിശ്വാസ്യത പരിശോധിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഇനിമുതല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ലിങ്കോ നമ്പറോ കണ്ടാല്‍ ഇതൊരു സൈബര്‍ തട്ടിപ്പാണോ എന്ന് തിരിച്ചറിയാന്‍ കേരള പൊലീസ് സഹായിക്കും. സൈബര്‍ വാളിന്റെ ചാറ്റ് ബോട്ട് നമ്പറായ 9497964163ലേക്ക് വിവരങ്ങള്‍ കൈമാറി വിശ്വാസ്യത ഉറപ്പുവരുത്താം.
സൈബര്‍ തട്ടിപ്പില്‍ നിന്ന് രക്ഷിക്കാന്‍ സൈബര്‍ വാള്‍
