സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാമിന്റെ വീതം സ്വര്‍ണ മോതിരം സൗജന്യമായി നല്‍കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്ക മോതിരം പദ്ധതിയില്‍ കരാര്‍ സ്വന്തമാക്കി കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളായ ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്സും. ആദ്യ ഘട്ടമായി 4.42 ലക്ഷം നവജാത ശിശുക്കള്‍ക്കാണ് ഈ പദ്ധതി അനുസരിച്ച് സ്വര്‍ണ മോതിരം നല്‍കുന്നത്. 755 കോടി രൂപയുടെ പദ്ധതിയില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത് ജോയ് ആലുക്കാസ് ആണ് ആദ്യം ഒന്നാം സ്ഥാനത്തെത്തിയത്. മോതിരത്തിന്റെ സ്വര്‍ണവിലയ്ക്ക് പുറമേ വെറും ഒരു പൈസ മാത്രം സര്‍വീസ് ചാര്‍ജ് ക്വാട്ട് ചെയ്താണ് ജോയ് ആലുക്കാസ് കരാര്‍ സ്വന്തമാക്കിയത്. ടെന്‍ഡറില്‍ പങ്കെടുത്ത മറ്റു 10 കമ്പനികളില്‍ ജോയ് ആലുക്കാസ് രേഖപ്പെടുത്തിയ നിരക്ക് അംഗീകരിച്ച് അതേ നിരക്കില്‍ ഓര്‍ഡര്‍ ഏറ്റെടുക്കാന്‍ തയ്യാറായത് കല്യാണ്‍ ജ്വല്ലേഴ്സ് മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡര്‍ ജോയ് ആലുക്കാസിനും കല്യാണ്‍ ജ്വല്ലേഴ്സിനുമായി വിഭജിച്ചത്.
തായ്മാമന്‍ തങ്ക മോതിരം നല്കാന് ജോയ് ആലുക്കാസും കല്യാണും
