1.75 ലക്ഷം കോടിയാണ് സംസ്ഥാനത്തെ ഒരു വർഷത്തെ ചിലവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . മൂന്ന് ശതമാനമാണ് കടമെടുപ്പ് പരിധിയെന്നും 32442 കോടി രൂപ വായ്പ എടുക്കാൻ നിലവിലെ ചട്ട പ്രകാരം അവകാശമുണ്ട് എന്നാൽ വായ്പ പരിധി ചുരുക്കിയതിനെപ്പറ്റി കേന്ദ്രത്തിന് വിശദീകരണമില്ല. കേന്ദ്രം 6.4 ശതമാനമാണ് കടം എടുക്കുന്നത്. വി. മുരളീധരൻ പറയാൻ പാടില്ലാത്തതാണ് പറഞ്ഞതെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
വി. മുരളീധരൻ പറയാൻ പാടില്ലാത്തത് പറഞ്ഞുവെന്ന് മന്ത്രി ബാലഗോപാൽ
