കാറിൽ കൊണ്ടു പോവുകയായിരുന്ന സ്ഫോടക വസ്തുക്കളുമായി മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫ പിടിയിൽ. കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെന്റ് വാഹന പരിശോധനക്കിടെ ജലാറ്റിൻ സ്റ്റിക്കുകളും ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ജലാറ്റിൻ സ്റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി. കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കാറിൽ കൊണ്ടുപോവുകയായിരുന്ന സ്ഫോടക വസ്തുക്കൾ പിടിച്ചു
