പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയിൽ വിമർശനവുമായി ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അത്ലറ്റ്സ് കമ്മീഷൻ അംഗവുമായ അഭിനവ് ബിന്ദ്ര. ഇന്ത്യൻ താരങ്ങൾ നിലത്തുകൂടി വലിച്ചിഴക്കപ്പെടുന്നതിന്റെ ഭീകരമായ ചിത്രങ്ങൾ തന്നെ വേട്ടയാടുന്നു. കായിക സംഘടനകളിലുടനീളം സ്വതന്ത്രമായ സുരക്ഷാ നടപടികൾ നടപ്പിലാക്കേണ്ട സമയമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഗുസ്തി താരങ്ങൾക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയിൽ വിമർശനവുമായി അഭിനവ് ബിന്ദ്ര
