Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗുസ്തി താരങ്ങളെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു

ജന്തർ മന്ദിറിൽ നിന്ന് പാർലമെന്റിന്റെ പുതിയ കെട്ടിടത്തിന് മുന്നിലേക്കാണ് ഗുസ്തി താരങ്ങൾ മാർച്ച് നിശ്ചയിച്ചിരുന്നത്. ഇന്ന് പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം നടക്കുന്നതിനാലാണ് ഈ ദിവസം തന്നെ സമരത്തിനായി താരങ്ങൾ തെരഞ്ഞെടുത്തത്. സമരത്തിന് പിന്തുണയുമായി എത്തിയവരെ ദില്ലി അതിർത്തികളിൽ പൊലീസ് തടഞ്ഞിരുന്നു. സമരം നടന്ന സ്ഥലത്ത് പിന്തുണയുമായി എത്തിയവരെ മാർച്ച് തുടങ്ങിയതിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ ശ്രമം താരങ്ങൾ ശക്തമായി തടഞ്ഞുവെങ്കിലും ഒടുവിൽ പൊലീസുകാർ എല്ലാവരെയും അറസ്റ്റ് ചെയ്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാർലമെൻ്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണിന്നെന്ന് കെസി വേണുഗോപാല്‍

ബിജെപിയുടെ പാർട്ടി ഓഫീസല്ല രാജ്യത്തിൻ്റെ പാർലമെൻ്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ .ജനങ്ങളുടെ പണമാണ് വിനിയോഗിക്കുന്നതെന്നും രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനം .ഗോത്ര വനിതയായ രാഷ്ട്രപതിയെ മാറ്റി നിർത്തി.ഉദ്ഘാടനത്തിന് തിരഞ്ഞെടുത്ത ദിനം തന്നെ തെറ്റ് എന്തുകൊണ്ട്, അംബേദ്കറുടെയോ, മഹാത്മാ ഗാന്ധിയുടേയോ ഓർമ്മ ദിനങ്ങൾ തിരഞ്ഞെടുത്തില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കര്‍ശന നിയമനടപടി വേണമെന്ന് തോമസ് ഐസക്ക്

നാല് ലക്ഷം കോടി രൂപ വായ്പയെടുത്ത കേന്ദ്രം അതിന്റെ കണക്ക് പോലും മറച്ച് വച്ച് കേരളത്തോട് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. വായ്പാപരിധിയിൽ കേന്ദ്രത്തിന്റെ കടുംവെട്ട് രാഷ്ട്രീയ പകപോക്കലാണെന്നും, അദ്ദേഹം പറഞ്ഞു.ചെലവ് ചുരുക്കലിന് കേരളം നിര്‍ബന്ധിതമാകുമെന്നും ക്ഷേമ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വരെ തടസപ്പെടുത്തുന്ന തരത്തിലുള്ള കേന്ദ്ര നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിമര്‍ശനവുമായി മന്ത്രി എംബി രാജേഷ്

ജനങ്ങളുടെ പരമാധികാരം മാനിക്കുന്നുവെങ്കില്‍ പുതിയ പാര്‍ലമെന്റിന്റെ അധ്യക്ഷപീഠത്തില്‍ പ്രതിഷ്ഠിക്കേണ്ടത് ഭരണഘടനയുടെ വിഖ്യാതമായ ആമുഖമാണ്, ചെങ്കോലല്ലെന്നും എംബി രാജേഷ്. രാഷ്ട്രപതിക്കും,രാജ്യസഭയുടെ അധ്യക്ഷനായ ഉപരാഷ്ട്രപതിക്കും ഉദ്ഘാടന ചടങ്ങില്‍ സ്ഥാനമില്ല. രാഷ്ട്രം എന്നാല്‍ മോദി, മോദി എന്നാല്‍ രാഷ്ട്രം എന്ന, പഴയ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അടിമവാക്യം പ്രതീകങ്ങളിലൂടെ അടിച്ചേല്‍പ്പിക്കുകയാണിപ്പോഴെന്നും എംബി രാജേഷ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റിൽ തീപിടിത്തം

അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ. ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മാലിന്യത്തിൽ നിന്നുള്ള പുക വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് പ്രദേശ വാസികൾ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു

സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.തുടര്‍ന്ന് ഇരു ചേംബറുകളും സന്ദർശിച്ച പ്രധാനമന്ത്രി ഫലകം അനാഛാദനം ചെയ്തു. നിർമാണ തൊഴിലാളികളെ ആദരിക്കുകയും ചെയ്തതതിനു ശേഷം അദ്ദേഹം വസതിയിലേക്കു മടങ്ങി. അടുത്ത ചടങ്ങുകൾക്കായി അദ്ദേഹം തിരിച്ചെത്തും.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 28

◾പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ഇന്ന്. ജനം വലിയ ആവേശത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ പാര്‍ലമെന്റ് വേദിയാവട്ടെയെന്നും മോദി ട്വീറ്റില്‍ കുറിച്ചു. എന്റെ പാര്‍ലമെന്റ്, എന്റെ അഭിമാനം എന്ന ഹാഷ് ടാഗോടെയാണ് മോദി ട്വിറ്ററില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ വീഡിയോ സഹിതം ട്വിറ്റു ചെയ്തത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയെങ്കിലും അവരുടെ സന്ദേശം വായിക്കും. തമിഴ്നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘം ഇന്നലെ പ്രധാനമന്ത്രിക്കു ചെങ്കോല്‍ കൈമാറി. . https://twitter.com/i/status/1662069125257269252 ◾സംസ്ഥാനത്തെ 33 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറി

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിലാണ് തമിഴ്നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘം  പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറിയത്. മുൻകൂട്ടി അറിയിക്കാതെയായിരുന്നു ചടങ്ങ്. ചെങ്കോൽ നാളെ കൈമാറുമെന്നായിരുന്നു സൂചന.ഉദ്ഘാടന ചടങ്ങിനെയും, ചെങ്കോലിനെയും ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിര്‍വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായിട്ടാണ്  പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറിയത്.

Posted inബിസിനസ്സ്

ഭക്ഷ്യധാന്യ ഉല്‍പ്പാദനം റെക്കോഡ് ഉയരത്തില്‍

രാജ്യത്ത് ഭക്ഷ്യധാന്യ ഉല്‍പ്പാദനം കുത്തനെ ഉയര്‍ന്നു. കേന്ദ്ര കൃഷി, കാര്‍ഷികക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2022-23 കാര്‍ഷിക വര്‍ഷത്തില്‍ മൊത്തം ഭക്ഷ്യധാന്യ ഉല്‍പ്പാദനം 330.5 ദശലക്ഷം ടണ്ണായാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 15 ദശലക്ഷം ടണ്ണിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥ നേരിയ തോതില്‍ പ്രതികൂലമായെങ്കിലും, അവ ഉല്‍പ്പാദനത്തെ ബാധിച്ചിരുന്നില്ല. ഭക്ഷ്യധാന്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിളവ് ലഭിച്ചത് അരിയില്‍ നിന്നാണ്. 2022-23 കാലയളവില്‍ അരിയുടെ ആകെ ഉല്‍പ്പാദനം 135.5 ദശലക്ഷം […]

Posted inവിനോദം

‘മാമന്നന്‍’ ചിത്രത്തിലെ ‘ജിഗു ജിഗു റെയില്‍’ ഗാനം

‘മാമന്നന്‍’ എന്ന ചിത്രത്തിലെ രണ്ടാമത്തെ സിംഗിള്‍ ‘ജിഗു ജിഗു റെയില്‍’ റിലീസ് ചെയ്തു. മാരി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മാമന്നന് സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ്, ഫഹദ് ഫാസില്‍, വടിവേലു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കുട്ടികള്‍ക്കൊപ്പം ജിഗു ജിഗു റെയില്‍ എന്ന ഗാനം പാടുന്ന എആര്‍ റഹ്മാനെയാണ് ഈ ഗാനത്തില്‍ കാണുന്നത്. വടിവേലു, ഉദയനിധി, സംവിധായകന്‍ മാരി സെല്‍വരാജ് എന്നിവരും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. യുഗഭാരതിയാണ് ഗാനത്തിന്റെ […]