നാല് ലക്ഷം കോടി രൂപ വായ്പയെടുത്ത കേന്ദ്രം അതിന്റെ കണക്ക് പോലും മറച്ച് വച്ച് കേരളത്തോട് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. വായ്പാപരിധിയിൽ കേന്ദ്രത്തിന്റെ കടുംവെട്ട് രാഷ്ട്രീയ പകപോക്കലാണെന്നും, അദ്ദേഹം പറഞ്ഞു.ചെലവ് ചുരുക്കലിന് കേരളം നിര്‍ബന്ധിതമാകുമെന്നും ക്ഷേമ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വരെ തടസപ്പെടുത്തുന്ന തരത്തിലുള്ള കേന്ദ്ര നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കര്‍ശന നിയമനടപടി വേണമെന്ന് തോമസ് ഐസക്ക്
