1 40

സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സപ്ലൈക്കോ ഔട്ട്ലെറ്റുകളില്‍ ഇത്തവണ റെക്കോഡ് വില്പന. ജൂലൈ 22 മുതല്‍ ഉത്രാടദിനം വരെയുള്ള 35 ദിവസം കൊണ്ട് 422.17 കോടി രൂപയുടെ വില്പന നടന്നു. കഴിഞ്ഞ വര്‍ഷം ഓണക്കാലത്തെ 35 ദിവസത്തെ വില്പന 385.42 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 37 കോടി രൂപയുടെ വില്പനയാണ് അധികമായി നടന്നത്. ഓഗസ്റ്റ് ഒന്നുമുതലുള്ള 25 ദിവസംകൊണ്ട് 350.21 കോടി രൂപയുടെ വിറ്റുവരവും ഇത്തവണ രേഖപ്പെടുത്തി. സബ്സിഡി ഉത്പന്നങ്ങളുടെ വില്പനയിലൂടെ 153.49 കോടി രൂപയുടെ വില്പനയും സബ്സിഡി ഇതര സാധനങ്ങളുടെ വില്പന വഴി 268.89 കോടി രൂപയുടെ വില്പനയും നേടി. ഓണത്തിന് ഒരുമാസം മുമ്പ് തന്നെ ഔട്ട്ലെറ്റുകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്തിച്ചതാണ് വില്പന വര്‍ധിക്കാന്‍ കാരണമായത്. സംസ്ഥാനത്ത് മൊത്തം 40 ലക്ഷം പേരാണ് സാധനങ്ങള്‍ വാങ്ങാനെത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *