മലയാള സിനിമയെ അതിന്റെ സാങ്കേതിക വളര്‍ച്ചയിലൂ ടെയോ സിനിമാചരിത്രത്തിന്റെ കാലക്രമത്തിലൂടെയോ മാത്രം പഠനവിധേയമാക്കുന്നതില്‍ നിന്ന് വിഭിന്നമായി, സിനിമയ്ക്കുള്ളില്‍ പതിഞ്ഞിരിക്കുന്ന കേരളത്തിന്റെ സാമൂഹിക മനഃശാസ്ത്രത്തെയും വൈകാരിക പരിണാമ ങ്ങളെയും വായിച്ചെടുക്കുകയാണ് ഈ ഗ്രന്ഥം. മലയാള സിനിമയുടെ തിരശ്ശീലയില്‍ ഏഴ് പതിറ്റാണ്ടുക ളിലൂടെ മാറിമാറി വന്ന കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും അപ്പുറം, മലയാളിയുടെ സാമൂഹികവും വൈകാരിക വുമായ ചരിത്രം സിനിമ എങ്ങനെ രേഖപ്പെടുത്തുന്നുവെന്ന് വ്യക്തമായി നിരീക്ഷിക്കുന്ന പുസ്തകം. ‘ഓര്‍മകളുടെ തിരശ്ശീല’. ഡോ. റജുലാല്‍ റഫീഖ്. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 203 രൂപ.
ഓര്‍മകളുടെ തിരശ്ശീല
