കോഴിക്കോട്ടെ ഹോട്ടലുടമയുടെ കൊലപാതകേസിലെ പ്രതികള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. പരിയാപുരം ചേരിയമലയിലാണ് തെളിവെടുപ്പ് നടക്കുന്നത്. കൊല്ലപ്പെട്ട സിദ്ദിഖിന്‍റെ പേരിലുള്ള എടിഎം കാര്‍ഡും മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടറും ഉള്‍പ്പടെ എല്ലാ ആയുധങ്ങളും കണ്ടെടുത്തു.ഹണി ട്രാപ്പിനിടെയാണ് സിദ്ദിഖിന്‍റെ കൊലപാതകം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കൊലപാതകത്തിന് ശേഷം അസമിലേക്ക് പ്രതികള്‍ കടക്കാൻ ശ്രമിക്കുന്നതിടെയാണ് ചെന്നൈയിൽ നിന്നും പിടിയിലായത്.
കർണാടകയിൽ മന്ത്രിസഭ രൂപീകരിച്ചു
കർണാടകയിൽ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ആവശ്യപ്പെട്ട ജാതി സമവാക്യങ്ങൾ പാലിച്ച് മന്ത്രിസഭ രൂപീകരിച്ചു.12 മുതൽ 14 വരെ വൊക്കലിഗ, ലിംഗായത്ത് വിഭാഗക്കാരെ ഉൾപ്പെടുത്തണമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അഹിന്ദ വിഭാഗത്തിന് മുൻതൂക്കം വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആവശ്യപ്പെട്ടിരുന്നു. ധനകാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും, ജലസേചനം, ബംഗളുരു നഗര വികസനം തുടങ്ങിയ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും,ഏക വനിതാമന്ത്രിയായ ലക്ഷ്മി ഹെബ്ബാൾക്കർക്ക് വനിതാ ശിശുക്ഷേമ വകുപ്പും നൽകിയിട്ടുണ്ട്.
അരിക്കൊമ്പൻ വിഷയത്തിൽ വിദഗ്ധ സമിതി നിർദ്ദേശം തെറ്റെന്ന് തെളിഞ്ഞുവെന്ന് ജോസ് കെ മാണി
മറ്റൊരു സ്ഥലത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നത് പരാജയമെന്ന് നേരത്തേ പറഞ്ഞിരുന്നുവെന്നും, ഇപ്പോഴുള്ളത് വരുത്തി വച്ച ദുരന്തമാണെന്നും, ജോസ് കെ മാണി. സംഭവത്തിൽ കേന്ദ്ര സർക്കാർ കാഴ്ചക്കാരാവരുത്. ഉടൻ നടപടിയെടുക്കുകയും നിയമ ഭേദഗതി വരുത്തുകയും വേണം. മനുഷ്യന്റെ ചോര വീഴ്ത്തിയുള്ള വന്യമൃഗ സ്നേഹം പാടില്ല. ഈ സംഭവത്തിൽ പരിഹാരത്തിന് സംസ്ഥാന സർക്കാർ മുൻ കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ
സംസ്ഥാനം വായ്പയെടുക്കുന്നത് കെ വി തോമസിന് ഓണറേറിയം നൽകാനാണോ എന്ന് മുരളീധരൻ പരിഹസിച്ചു. മന്ത്രിമാർക്ക് ധൂർത്തടിക്കാനും വിനോദസഞ്ചാരത്തിനുമാണോ വായ്പയെടുക്കുന്നതെന്നും,നിതി ആയോഗ് യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടാമായിരുന്നു. എന്നാൽ മുഖ്യമന്ത്രി യോഗം ബഹിഷ്കരിച്ചു. കേരളത്തിന് അർഹമായത് കേന്ദ്രം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
പുതിയ പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉച്ചക്ക് 12 മണിയോടെ ഉദ്ഘാടനം ചെയ്യും.രാജ്യത്തിൻ്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ പാർലമെൻ്റ് വേദിയാവട്ടെയെന്ന് മോദി ട്വീറ്റിൽ കുറിച്ചു. ചെങ്കോൽ നിർമ്മിച്ച വുമ്മിടി കുടുംബത്തെ ചടങ്ങിൽ ആദരിക്കും. 15 കുടുംബാംഗങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.അതേ സമയം 21 പ്രതിപക്ഷ പാർട്ടികൾ കൂട്ടത്തോടെ ചടങ്ങ് ബഹിഷ്ക്കരിക്കും.
തമിഴ്നാട് കമ്പത്ത് നിരോധനാജ്ഞ
അരിക്കൊമ്പനെ മയക്കു വെടിവെയ്ക്കാനുള്ള ദൗത്യം നാളെ രാവിലെയാകുമെന്നാണ് റിപ്പോർട്ട്. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവിറങ്ങി. ഇനിയും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകുമെന്നും. മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നും 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നും ഉത്തരവില്‍ പറയുന്നു.
സായാഹ്ന വാര്‍ത്തകള്‍ | മെയ് 27
◾തിരൂര്‍ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തിനു പിറകില്‍ ഹണി ട്രാപ്പ്. ഫര്‍ഹാനയെ മുന്‍നിര്‍ത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. മെയ് 18 ന് ഹോട്ടലിലെത്തിയ സിദ്ധിഖിനെ കൊലപ്പെടുത്തുകയായിരുന്നു. മുമ്പു ഗള്‍ഫിലായിരുന്ന സിദ്ധിഖും ഫര്‍ഹാനയുടെ പിതാവും ദശാബ്ദങ്ങളായി സുഹൃത്തുക്കളാണ്. ഈ ബന്ധത്തിലൂടെയാണ് ഫര്‍ഹാനയും സിദ്ധിഖും തമ്മില്‍ പരിചയപ്പെട്ടത്. ഫര്‍ഹാനയുടെ ശുപാര്‍ശയനുസരിച്ചാണ് ഷിബിലിക്ക് സിദ്ധിഖ് ജോലി നല്‍കിയത്. ◾കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആലപ്പുഴ വണ്ടാനത്തുള്ള ഗോഡൗണിലും തീപിടിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് വേഗത്തില്‍ […]
വൊഡാഫോണ്‍-ഐഡിയയുടെ നഷ്ടം ഉയര്‍ന്നു
സ്വകാര്യ ടെലികോം കമ്പനിയായ വൊഡാഫോണ്‍-ഐഡിയയുടെ മൊത്ത നഷ്ടം 2022-23 സാമ്പത്തിക വര്‍ഷം 29,397.6 കോടി രൂപയായി ഉയര്‍ന്നു. 2021-22ല്‍ 28,234.1 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ നഷ്ടം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 6,563.1 കോടി രൂപയില്‍ നിന്ന് 6,419 കോടി രൂപയിലേക്ക് നേരിയ തോതില്‍ കുറഞ്ഞു. നാലാംപാദ വരുമാനം 10,228.9 കോടി രൂപയില്‍ നിന്ന് 3 ശതമാനം വര്‍ദ്ധിച്ച് 10,506.5 കോടി രൂപയായി. വാര്‍ഷിക വരുമാനത്തില്‍ വൊഡാഫോണും ഐഡിയയും തമ്മിലെ ലയനത്തിന് […]
സ്റ്റോറീസ് ഫീച്ചര്‍ നിര്‍ത്തലാക്കാനൊരുങ്ങി യൂട്യൂബ്
ജനപ്രിയ വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായ യൂട്യൂബ് 2017-ലായിരുന്നു ഏറെ പ്രതീക്ഷയോടെ സ്റ്റോറീസ് എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. 10,000 -ലേറെ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബര്‍മാര്‍ക്ക് മാത്രമായിരുന്നു സ്റ്റോറീസ് ഫീച്ചര്‍ ലഭ്യമായിരുന്നത്. സ്നാപ്ചാറ്റ് സ്റ്റോറിക്കും ഇന്‍സ്റ്റാഗ്രാം സ്റ്റോറിക്കും സമാനമാണ് യൂട്യൂബ് സ്റ്റോറിയും. ഒരു നിശ്ചിത സമയത്തിനുള്ളില്‍ അപ്രത്യക്ഷമാകുന്ന സ്റ്റോറിയില്‍ ചിത്രങ്ങളും വിഡിയോകളും ടെക്സ്റ്റുകളും പങ്കുവെക്കാന്‍ കഴിയും. യൂട്യൂബര്‍മാര്‍ പ്രധാനമായും ചാനല്‍ പ്രമോഷനുകളാണ് അതിലൂടെ നടത്താറുള്ളത്. എന്നാല്‍, സ്റ്റോറീസ് സേവനം യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമാകാന്‍ പോവുകയാണ്. ജൂണ്‍ 26 മുതല്‍ യൂട്യൂബര്‍മാര്‍ക്ക് […]
‘ജാക്‌സണ്‍ ബസാര്‍ യൂത്തി’ലെ മൂന്നാം ഗാനം ‘പിറകിലു ചിറകതിനൊരു വാനം’
ജാക്‌സണ്‍ ബസാര്‍ യൂത്തിലെ മൂന്നാം ഗാനം പുറത്തിറങ്ങി. ‘പിറകിലു ചിറകതിനൊരു വാനം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന സുഹൈല്‍ കോയയാണ്. ഡാബ്‌സി ആലപിച്ച ഗാനം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്ദയും. ഷമല്‍ സുലൈമാന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, ഫാഹിം സഫര്‍, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ രചന ഉസ്മാന്‍ മാരാത്ത് നിര്‍വ്വഹിച്ചിരിക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ […]
