‘ജാനകി ജാനേ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വദകഹൃദയങ്ങള്‍ കീഴടക്കുന്നു. ‘മായുന്നുവോ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. ജോ പോളിന്റെ വരികള്‍ക്ക് സിബി മാത്യു ഈണം പകര്‍ന്നിരിക്കുന്നു. സൂരജ് സന്തോഷ് ആണ് ഗാനം ആലപിച്ചത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നവ്യ നായരെയും സൈജു കുറുപ്പിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ജാനകി ജാനേ’. ശ്യാമപ്രകാശ് എം.എസ് ചിത്രീകരണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും […]
ഗിന്നസ് നേട്ടം കൈവരിച്ച് അസ്പാര്‍ക്കിന്റെ ഔള്‍!
മണിക്കൂറില്‍ 321 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച് റെക്കോഡ് കൈവരിച്ചിരിക്കുകയാണ് ജാപ്പനീസ് കമ്പനിയായ അസ്പാര്‍ക്ക്. വടക്കന്‍ ഇംഗ്ലണ്ടിലെ ആല്‍വിംഗ്ടണ്‍ എയര്‍ഫീല്‍ഡില്‍ മെയ് 23ന് നടന്ന പരീക്ഷണ ഓട്ടത്തിലാണ് അസ്പാര്‍ക്കിന്റെ മിന്നുന്ന നേട്ടം. അസ്പാര്‍ക്കിന്റെ ഔള്‍ എന്ന മോഡല്‍ ഇലക്ട്രിക് കാറാണ് ഗിന്നസ് നേട്ടം കൈവരിച്ചത്. പൂജ്യം മുതല്‍ 60 മൈല്‍ വരെ വേഗതയിലെത്താനായി ഔളിന് ആവശ്യമായി വരുന്നത് വെറും 1.72 സെക്കന്‍ഡുകള്‍ മാത്രമാണ്. 40 മിനിറ്റ് മാത്രമാണ് ഔള്‍ റീ ചാര്‍ജ് ചെയ്യാനായി ആവശ്യമായി വരുന്ന സമയം. 1980 […]
കൃഷ്ണന്‍ ഒരു ഏഴാമിന്ദ്രിയം
കേശവ്, നീല്‍, കായാ എന്നിവരുടെയും അവരുടെ സുഹൃത്തുകളുടെയും വിദ്യാര്‍ത്ഥിജീവിതകാലം മുതല്‍ പ്രായപൂര്‍ത്തിയാകുന്നതു വരെയുള്ള -ലഖ്നൗ ബിസിനസ് സ്‌കൂള്‍ കാമ്പസു തൊട്ട് ഋഷികേശ് ആശ്രമം വരെ -ജീവിതമാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്; അതിലൂടെ സ്വത്വത്തെയും വിശ്വാസത്തെയും കുറിച്ചുള്ള മൗലികമായ ചോദ്യങ്ങളും അന്വേഷിക്കുന്നു. ഭാവാത്മകമാണ് ദേബാശിഷ് ചാറ്റര്‍ജിയുടെ ഗദ്യം. ആധുനിക ലോകത്ത് ആത്മീയതയുടെ ശക്തിയിലേക്ക് ആണ്ടിറങ്ങുന്ന, അദ്ദേഹം വിവരിക്കുന്ന കഥ അതിന്റെ അര്‍ത്ഥത്താല്‍ ഊഷ്മളവും സമ്പന്നവുമാകുന്നു. -ശശി തരൂര്‍. ‘കൃഷ്ണന്‍ ഒരു ഏഴാമിന്ദ്രിയം’. ദേബാശിഷ് ചാറ്റര്‍ജി. പരിഭാഷ – വി […]
എസി റൂമില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാം
കൃത്രിമമായി സൃഷ്ടിച്ച നിയന്ത്രിത പരിതസ്ഥിതിയില്‍ വിശ്രമിക്കുന്നത് ആരോഗ്യത്തിന് അത്ര സുഖകരമാവില്ലെന്ന് വിദഗ്ധര്‍. കൂടുതല്‍ തണുത്ത വായുവുള്ള എയര്‍ കണ്ടീഷണറുകളുമായി സമ്പര്‍ക്കം വരുന്ന ആരോഗ്യമുള്ള വ്യക്തികളില്‍ ശ്വാസകോശ രോഗമായ ആസ്മ വരാനുള്ള സാധ്യതയും കൂടുതലാണ്. എയര്‍ കണ്ടീഷണറുകള്‍ വായുവിലെ ഈര്‍പ്പത്തിന്റെ അളവ് കുറയ്ക്കും. കണ്ണുകളില്‍ ജലാംശം നിലനിര്‍ത്താന്‍ ഈര്‍പ്പം കൂടിയേ തീരൂ. ഇത് കണ്ണുകളിലെ വരള്‍ച്ച അധികമാക്കും. കണ്ണുകള്‍ വരണ്ടതായാല്‍ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകുകയും കാഴ്ച മങ്ങുകയും ചെയ്യും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എസി മുറികളില്‍ കൂടുതല്‍ സമയം […]
ഹോട്ടലുടമയായ സിദ്ധിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെ
തിരൂർ സ്വദേശി ഹോട്ടലുടമയായ സിദ്ധിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെ.ഹണി ട്രാപ്പിലൂടെ സാമ്പത്തിക ലാഭമായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. എതിർത്തപ്പോൾ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണകാരണമെന്നും,അട്ടപ്പാടി ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കുവാനുള്ള തീരുമാനം ആഷിക്കിന്റേതായിരുന്നുവെന്നും റിപ്പോർട്ട്.ഹണി ട്രാപ് ആസൂത്രണം ചെയ്തത് മൂന്നുപേരും ചേർന്നാണെന്നും പ്രതികൾ കുറ്റം സമ്മതിച്ചെന്നും മലപ്പുറം എസ് പി.സുജിത്ത് ദാസ് പറഞ്ഞു.
മധ്യാഹ്ന വാര്‍ത്തകള്‍.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആലപ്പുഴ വണ്ടാനത്തുള്ള ഗോഡൗണിലും തീപിടിച്ചു. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് വേഗത്തില്‍ തീയണച്ചു. ബ്ലീച്ചിംഗ് പൗഡറിനു തീപിടിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. പുതിയ സ്റ്റോക്ക് ബ്ലീച്ചിംഗ് പൗഡര്‍ മുഴുവന്‍ തിരിച്ചയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ പരിധി വെട്ടിച്ചുരുക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കു കാരണം തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനു കത്തയക്കും. എന്തുകൊണ്ടാണ് വായ്പാ പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. […]
എം എ യൂസഫലിക്കെതിരായ വാർത്തകൾ നീക്കണമെന്ന് ദില്ലി ഹൈക്കോടതി
എം എ യൂസഫലിക്കും ലുലു ഗ്രൂപ്പിനുമെതിരെ പ്രസിദ്ധീകരിച്ച എല്ലാ ഉള്ളടക്കങ്ങളും ഉടൻ നീക്കം ചെയ്യാൻ ന്യൂസ് പോർട്ടലായ മറുനാടൻ മലയാളിക്ക് ദില്ലി ഹൈക്കോടതിയുടെ നിർദേശം.ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കിൽ അടുത്ത വാദം കേൾക്കുന്നത് വരെ ചാനൽ നിർത്തിവയ്ക്കാൻ ഗൂഗിളിനും യൂട്യൂബിനും കോടതി നിർദേശം നല്‍കിയിട്ടുണ്ട്.എന്നാൽ, ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹർജി പരിഗണിക്കാൻ നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു മറുനാടൻ മലയാളിയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് ചാനലിനെതിരായ ഉത്തരവ് പുറപ്പെടുവിച്ചത്.
അരിക്കൊമ്പന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സർക്കാരെന്ന് വനം മന്ത്രി
അരികൊമ്പന്റെ കാര്യത്തിൽ കേരള വനം വകുപ്പുമായി തമിഴ്നാട് സർക്കാർ ആശയവിനിമയം നടത്തുന്നുണ്ട്. പക്ഷെ അരികൊമ്പൻ തമിഴ്നാടിൻ്റെ നിയന്ത്രണത്തിലാണെന്നും ഉചിതമായ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് സർക്കാർ ആണെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ. ഉൾകാട്ടിലേക്ക് അയച്ചിട്ട് കാര്യമില്ല എന്ന നിലപാടാണ് സർക്കാർ ആദ്യം സ്വീകരിച്ചത്. അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎംഎസ് സിഎല്‍ ഗോഡൗണുകളിലെ തീപിടുത്തില്‍ ദുരൂഹത നിലനില്‍ക്കെ പുതിയ സ്റ്റോക്ക് ബ്ലീച്ചിംഗ് പൗഡർ മുഴുവൻ തിരിച്ചെടുക്കാൻ നിർദേശം
കെഎംഎസ് സിഎല്‍ ന്റെ ആലപ്പുഴയിലെ വണ്ടാനത്തുള്ള ഗോഡൗണിൽ രാവിലെ തീപിടിച്ചു.നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പരിശ്രമ ഫലമായി വേഗത്തിൽ തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. ബ്ലീച്ചിങ് പൗഡറിന് തീപിടിച്ച് തീ പടർന്നുവെന്നാണ് ഇവിടെ നിന്നുള്ള പ്രാഥമിക വിവരം. അതോടൊപ്പം ഗോഡൗണുകളിലെ തീപിടുത്തില്‍ ദുരൂഹത നിലനില്‍ക്കെ പുതിയ സ്റ്റോക്ക് ബ്ലീച്ചിംഗ് പൗഡർ മുഴുവൻ തിരിച്ചെടുക്കാൻ നിർദേശം.ബാങ്കെ ബിഹാരി, പാർകിൻസ് എൻ്റർപ്രൈസസ് എന്നിവ വഴി എത്തിച്ച സ്റ്റോക്ക് തിരികെ എടുക്കും.
പാർട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ലിതെന്ന് കെ മുരളീധരൻ
പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും,പാർട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ല ഇത്,2016 ലെ കാര്യം ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല.ശ്രദ്ധിക്കേണ്ടത് 2024 ആണ്. സുധീരൻ പാർട്ടിയോടൊപ്പം പ്രവർത്തിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.തൃശൂര്‍ ഡിസിസി സംഘടിപ്പിച്ച എഴുപത്തിയഞ്ചാം പിറന്നാളാഘോഷവേദിയിൽ വി എം സുധീരന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.
