അന്താരാഷ്ട്ര നിലവാരത്തില്‍ മലയാളത്തില്‍ നിര്‍മ്മിക്കുന്ന ത്രില്ലര്‍ ‘വടക്കന്‍’ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. സജീദ് എ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിഷോറും ശ്രുതി മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ദ്രാവിഡപുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതികനിറവാണ് ചിത്രം ഒരുങ്ങുന്നത്. ഓഫ്ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശര്‍മ്മ, നുസ്രത് ദുറാനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്കോ […]
ബിഎംഡബ്ല്യു ഇസെഡ്4 എം40ഐ ഇന്ത്യയില്‍
ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു തങ്ങളുടെ പുതിയ സൂപ്പര്‍കാര്‍ ബിഎംഡബ്ല്യു ഇസെഡ്4 എം40ഐ ഇന്ത്യയില്‍ അവതരിപ്പിച്ചു. അത്യാധുനിക സവിശേഷതകളും ആകര്‍ഷകമായ ഡിസൈനുമായി വരുന്ന ഈ വാഹനം 7 കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. 2023 ജൂണ്‍ മുതല്‍ എല്ലാ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളിലും കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ് യൂണിറ്റ് മോഡലായി ഇത് എത്തും. എല്ലാ നൂതന സവിശേഷതകളും ഈ സ്പോര്‍ട്സ് കാറില്‍ നല്‍കിയിട്ടുണ്ട്. ശക്തമായ 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ എഞ്ചിനാണ് ബിഎംഡബ്ല്യു ഇസെഡ്4 ന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 335 […]
ഒരു ശരാശരി ക്രിസ്ത്യാനി പയ്യന്റെ വേവലാതികള്‍
ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ ജോലി സംബന്ധമായി നഗരത്തിലേയ്ക്ക് ജീവിതം മാറ്റി നടുന്നു. എന്നാല്‍ കാലമേറെ കഴിഞ്ഞിട്ടും നാഗരികതയുടെ ജീവിതശൈലി പിന്തുടാന്‍ ആകുന്നില്ല. ഇത്തരത്തില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത അനുഭവങ്ങളെക്കുറിച്ച് നര്‍മത്തില്‍ ചാലിച്ച് നമ്മോട് പറയുകയാണ് ജറാഡ് മൗറല്ലിയോസ്. ഈ കഥകളില്‍ സത്യമുണ്ട്, കണ്ണീരുണ്ട്, സ്‌നേഹമുണ്ട്, സന്തോഷമുണ്ട്. ‘ഒരു ശരാശരി ക്രിസ്ത്യാനി പയ്യന്റെ വേവലാതികള്‍’. സൈന്ധവ ബുക്‌സ്. വില 210 രൂപ.
എപ്പോഴാണ് വെള്ളം കുടിക്കേണ്ടത്?
വെള്ളം കുടിക്കണം എന്ന് അറിയാമെങ്കിലും എപ്പോഴാണ് വെള്ളം കുടിക്കേണ്ടത് എന്നകാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര ധാരണ ഇല്ല, പ്രത്യേകിച്ചും ഭക്ഷണത്തിന് മുന്‍പാണോ ശേഷമാണോ കുടിക്കേണ്ടത് എന്ന്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് വെള്ളം കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ചിലര്‍ ദാഹം കൊണ്ട് കുടിക്കുമ്പോള്‍ മറ്റുചിലര്‍ വിശപ്പിനെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഈ ശീലം ദഹനത്തെയും പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനെയും പ്രതികൂലമായി ബാധിക്കും. ഗ്യാസ്ട്രിക് സിസ്റ്റത്തില്‍ ഒരു ദ്രാവക-ഖര അനുപാതമുണ്ട്. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തെ […]
രാത്രി വാര്‍ത്തകള്‍
കേരളത്തിനുള്ള വായ്പാ പരിധി 7,610 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. കേരളത്തിനു കടമെടുപ്പ് പരിധി 32,440 കോടി രൂപയെന്നു നിശ്ചയിച്ചെങ്കിലും 15,390 കോടി രൂപ വായ്പയെടുക്കാന്‍ മാത്രമാണ് അനുമതി. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് നടപടി. ഇതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. സംരംഭകരരുടെ പരാതിക്കു പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍നിന്ന് പതിനായിരം രൂപവരെ പിഴ ഈടാക്കുമെന്ന് മന്ത്രി പി രാജീവ്. പരിഹാരം നിര്‍ദേശിച്ച് 15 ദിവസത്തിനകം നടപടിയുണ്ടാകണം. ഇല്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് ഒരു ദിവസത്തിന് […]
പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തിൽ ഒരാളെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു
പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തിൽ ഒരാളെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇടുക്കി മഞ്ചുമല സ്വദേശി സൂരജ് പി സുരേഷിനെയാണ് പിടികൂടിയത്. നാരായണനെയും സംഘത്തെയും ഗവിയിൽ എത്തിച്ചത് ഇയാളാണ്. പൊന്നമ്പലമേട്ടിൽ പൂജ നടക്കുന്ന സമയത്തും സൂരജ് മറ്റ് പ്രതികൾക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു. കേസിൽ ഇതുവരെ വനം വകുപ്പ് നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരാളും അറസ്റ്റിലായിട്ടുണ്ട്. അതേസമയം, പൂജ നടത്തി തമിഴ്നാട് സ്വദേശി നാരായണൻ കഴിഞ്ഞ ദിവസം പത്തനംതിട്ട കോടതിയിൽ […]
കോഴിക്കോട് ഹോട്ടൽമുറിയിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ട തിരൂരിലെ ഹോട്ടലുടമ സിദ്ദിഖിന്റെ മൃതദേഹം ഇന്ന് ഖബറടക്കും
കോഴിക്കോട് ഹോട്ടൽമുറിയിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ട തിരൂരിലെ ഹോട്ടലുടമ സിദ്ദിഖിന്റെ മൃതദേഹം ഇന്ന് ഖബറടക്കും. കോരങ്ങത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ ആണ് കബറടക്കം. എക്സ് റേ പരിശോധന അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹ അവശിഷ്ടങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. രണ്ട് മണിയോടെയാണ് മൃതദേഹം അട്ടപ്പാടിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. എക്സ് റേ പരിശോധനയ്ക്ക് ശേഷമാണ് തിരികെ മൃതദേഹം മോർച്ചറിയിൽ എത്തിച്ചത്. ലോഹത്തിൻ്റെയോ ആയുധത്തിൻ്റെയോ അവശിഷ്ടങ്ങൾ ശരീരത്തിലുണ്ടോ എന്ന് പരിശോധിച്ചു. മൃതദേഹത്തിൻ്റെ മുഴുവൻ ഭാഗങ്ങളും […]
അരിക്കൊമ്പൻ ചിന്നകനാലിലേക്ക് മടങ്ങിയെത്തുമോയെന്ന ആശങ്ക ശക്തമാകുന്നു
അരിക്കൊമ്പൻ ചിന്നകനാലിലേക്ക് മടങ്ങിയെത്തുമോയെന്ന ആശങ്ക ശക്തമാകുന്നു. കുമളി ടൗൺ മേഖലയിൽ നിന്നും 10 കിലോമീറ്റർ മാത്രം അകലെയാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. ഇതുകൊണ്ടുതന്നെ ഇവിടെ നിന്നും അരിക്കൊമ്പൻ ചിന്നക്കനാൽ ഭാഗത്തേക്ക് എത്താനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. നേരത്തെ കൊട്ടാരക്കര ദിന്ധുക്കൽ ദേശീയ പാത അരിക്കൊമ്പൻ മുറിച്ചു കടന്നിരുന്നു. ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപത്തെ വനത്തിലാണ് കൊമ്പൻ ഇപ്പോഴുള്ളത്. കാടിനുള്ളിൽ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്‍റെ ഭാഗമായാകാം കുമളി ഭാഗത്തേക്ക് എത്തിയതെന്നാണ് വനംവകുപ്പ് കണക്കു കൂട്ടുന്നത്.
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ കിട്ടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു.
ചെങ്കോൽ ചരിത്രം മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അനില്‍ ആൻറണി
1947ലെ ബ്രിട്ടീഷുകാരുടെ അധികാര കൈമാറ്റ ചടങ്ങിലെ അധികമാരുമറിയാത്ത ചെങ്കോൽ ചരിത്രം മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അനില്‍ ആൻറണി. പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ചെങ്കോൽ ഇടം പിടിയ്ക്കുന്നതോടെ, നമ്മുടെ പൈതൃകത്തെ മനഃപൂർവ്വം കുഴിച്ചുമൂടിയ കോൺഗ്രസിന്റെ ശ്രമങ്ങൾ കൂടിയാണ് ചർച്ചയാകുന്നതെന്നും അനില്‍ ഫേസ്ബുക്കിൽ കുറിച്ചു.
