മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും ഉൾപ്പെടുന്ന 11 അംഗ ഉന്നതതല സമിതിയെ ചീറ്റ പദ്ധതിയുടെ മേൽനോട്ടത്തിനായി രൂപീകരിച്ച് കേന്ദ്രം. നമീബിയയിൽനിന്നും സൗത്താഫ്രിക്കയിൽനിന്നും കൊണ്ടുവന്ന 20 ചീറ്റകളെ മധ്യപ്രദേശിൽ സംരക്ഷിക്കുന്നത് സംബന്ധിച്ച തുടർ നടപടികൾക്ക് സമിതിയായിരിക്കും രൂപം നൽകുക.കുനോ ദേശീയ ഉദ്യാനത്തിൽ പാർപ്പിച്ച 3 ചീറ്റകളും, 3 ചീറ്റകുഞ്ഞുങ്ങളും ഇതിനോടകം അസുഖങ്ങൾ ബാധിച്ച് ചത്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
വാഹനങ്ങളുടെ ഷോറൂമുകളിൽ വ്യാപക പരിശോധന
വിൽക്കുന്ന സ്കൂട്ടറുകളിൽ കൃത്രിമം കാട്ടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇലക്ട്രിക് വാഹങ്ങളുടെ ഷോ റൂമുകളിൽ ഗതാഗത കമ്മീഷണർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന.250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകൾ 1000 വാട്ടിന് അടുത്ത് പവർ കൂട്ടി വിൽപ്പന നടത്തുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ച വിവരം.എറണാകുളം ജില്ലയിൽ മാത്രം 11 ഷോറൂമുകളിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന വാഹനങ്ങളിൽ കൃത്രിമം കണ്ടെത്തി.
സായാഹ്ന വാര്‍ത്തകള്‍ | മെയ് 26
◾നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനു ഭൂമിയേറ്റെടുക്കുമ്പോള്‍ 285 വീടുകളെയും 358 ഭൂവുടമകളെയും നേരിട്ടു ബാധിക്കുമെന്നു സാമൂഹികാഘാത പഠന റിപ്പോര്‍ട്ട്. ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന 221 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും. എസ്റ്റേറ്റിലെ റബര്‍, ആഞ്ഞിലി, പ്ലാവ്, തേക്ക് എന്നിവയടക്കം മൂന്നേ കാല്‍ ലക്ഷത്തോളം മരങ്ങളും മുറിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ◾കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലുടമ തിരൂര്‍ സ്വദേശി സിദ്ധിക്കിനെ വെട്ടിക്കൊന്നു കഷണങ്ങളാക്കി പെട്ടിയില്‍ അട്ടപ്പാടിയിലെ ഒമ്പതാം വളവില്‍ തള്ളിയ കേസില്‍ നാലു പേര്‍ കസ്റ്റഡിയില്‍. മൃതദേഹ കഷണങ്ങള്‍ നിറച്ച […]
ഡോ. വന്ദനയുടെ കൊലപാതകത്തെ തുടർന്നുണ്ടായ അന്വേഷണം തൃപ്തികരമല്ലെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ
ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസ് സംഭവ സമയത്ത് ഇടപെട്ടതിൽ പ്രശ്നങ്ങളുണ്ടെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ.പരിക്കേറ്റ അക്രമിയെ നാല് പേർക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ലെന്ന് അവർ വിമർശിച്ചു. വന്ദന രക്ഷപ്പെടുത്തമെന്ന് അഭ്യർത്ഥിച്ചിട്ടും ആരും സഹായിക്കാനുണ്ടായില്ല. അക്രമിക്കപ്പെട്ട ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും വന്ദനയ്ക്ക് നൽകിയില്ല. അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ ദേശീയ വനിത കമ്മീഷൻ കേരളാ പൊലീസ് മേധാവി അനിൽകാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കി.
സ്വര്‍ണവില കുറഞ്ഞു, പവന് 44,520 രൂപ!
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് വിപണി വില ഇന്ന് 44,520 രൂപയായി. ഇന്നലെ പവന് 360 രൂപ കുറഞ്ഞിരുന്നു. ഇന്നലെയും ഇന്നുമായി പവന് 480 രൂപയുടെ കുറവുണ്ടായതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലെത്തി സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞ് 5,565 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിനും വിലകുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് […]
യൂസര്‍ നെയിം ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് യൂസര്‍ നെയിം ഫീച്ചര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ട്. ഫോണ്‍ നമ്പറിന് പകരം അക്കൗണ്ട് തിരിച്ചറിയാന്‍ പ്രത്യേക യൂസര്‍ നെയിമിനെ ആശ്രയിക്കുന്നതാണ് വരാനിരിക്കുന്ന പുതിയ ഫീച്ചര്‍. യൂസര്‍ നെയിം തെരഞ്ഞെടുക്കുന്ന സ്ഥിതിയിലേക്ക് വന്നാല്‍, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ കഴിയുമെന്നാണ് വാട്സ്ആപ്പ് കരുതുന്നത്. നിലവില്‍ ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ വാട്സ്ആപ്പ് വഴി എളുപ്പം കണ്ടെത്താന്‍ സാധിക്കും. ഫോണ്‍ നമ്പറിന് പകരം അക്കൗണ്ട് തിരിച്ചറിയുന്നതിന് യൂസര്‍ നെയിം വരുന്നതോടെ, ഫോണ്‍ നമ്പര്‍ എളുപ്പത്തില്‍ […]
അനിരുദ്ധ് രവിചന്ദര്‍ ആദ്യമായി മലയാളത്തില്‍, പ്രൊമോ പുറത്ത്
തമിഴിലെ സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദര്‍ ആദ്യമായി ആലപിക്കുന്ന മലയാള ഗാനത്തിന്റെ പ്രൊമോ പുറത്ത്. കല്യാണി പ്രിയദര്‍ശന്‍ മുഖ്യ വേഷത്തിലെത്തുന്ന ശേഷം ‘മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ് ആദ്യമായി മലയാള ഗാനം ആലപിക്കുന്നത്. ‘ടട്ട ടട്ടര’ എന്ന ഗാനത്തിന്റെ രസകരമായ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ സംവിധായകന്‍ മനുവും ഹെഷാമും സുഹൈല്‍ കോയയും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന വീഡിയോയിലൂടെയാണ് ഗാനത്തിന്റെ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. മെയ് 27ന് ആണ് ഗാനം റിലീസ് ചെയ്യുന്നത്. […]
ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ സംവിധായകനാകുന്നു
പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ഷാജി കൈലാസ് സംവിധായകനാകുന്നു. യുവനിരയിലെ ശ്രദ്ധേയനായ നടന്‍ സിജു വില്‍സനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്, നിഥിന്‍ രണ്‍ജി പണിക്കര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോരുകയായിരുന്നു ജഗന്‍. അഹാനാ കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കല്‍ ആല്‍ബവും ഒരുക്കിയിട്ടുണ്ട്. എംപിഎം. പ്രൊഡക്ഷന്‍സ് ആന്‍ഡ് സെന്റ് മരിയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി പുളിങ്കുന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഇന്‍വസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണിത്. മലയാളത്തിലെ […]
സുഗത് സത്പതിക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് അജിത്
നോര്‍ത്ത് ഈസ്റ്റ്, ഭൂട്ടാന്‍നേപ്പാള്‍ യാത്രകള്‍ തനിക്കുവേണ്ടി ഒരുക്കുകയും ഒപ്പം യാത്ര ചെയ്യുകയും ചെയ്ത സുഗത് സത്പതിക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് തമിഴ് സൂപ്പര്‍താരം അജിത്. എക്‌സ്‌ഷോറൂം വില 12.95 ലക്ഷം രൂപ വരുന്ന എഫ് 850ജിഎസ് എന്ന അഡ്വഞ്ചര്‍ ബൈക്കാണ് അജിത് സഹയാത്രികന് സമ്മാനിച്ചത്. പുതിയ ബൈക്ക് സമ്മാനമായി ലഭിച്ച വിവരം സുഗത് സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. ബൈക്കിനൊപ്പവും അജിത്തിനൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ”2022 അവസാനമാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തുമായി അടുത്തിടപെടാന്‍ അവസരം ലഭിച്ചത്. അദ്ദേഹത്തിന് […]
പുതിയ മരുഭൂമികള്‍
ബാംഗ്ലൂര്‍ നഗരത്തിന്റെ അതിരിലുള്ള ഒരിടത്തേക്ക് പുതിയൊരു കണ്‍സ്ട്രക്ഷന്‍ പ്രൊജക്റ്റില്‍ സൈറ്റ് എന്‍ജിനീയറായി വരുന്ന ഒരാളുടെ അനുഭവകഥയാണിത്. അവിടെവച്ച് കണ്ടുമുട്ടുന്ന പലഭാഷകള്‍ പറയുന്ന പലതരക്കാരായ മനുഷ്യരിലൂടെ ജീവിതത്തിന്റെ പല ഭാവങ്ങള്‍ പതുക്കെ വെളിവാകുന്നു. ഇവരുടെയിടയിലും ഓരോ ദിവസവും നേരിടേണ്ടിവരുന്ന ഏകാന്തതതന്നെ ഏറ്റവും നല്ല സുഹൃത്തും ഏറ്റവും വലിയ ശത്രുവുമാകുന്നു. ചില പുതിയ അനുഭവങ്ങളും കാത്തിരിക്കുന്നുണ്ടെങ്കിലും നഗരത്തിന്റെ മറവിലൂടെ മനസ്സിലേക്കും ശരീരത്തിലേക്കും പാഞ്ഞടുക്കുന്ന മരുഭൂമിയില്‍നിന്ന് ആര്‍ക്കെങ്കിലും എന്നെങ്കിലും രക്ഷപ്പെടാന്‍ പറ്റുമോ? ‘പുതിയ മരുഭൂമികള്‍’. നന്ദന്‍. പെന്‍സില്‍. വില 140 രൂപ. […]
